ദമാമില്‍ സഅദീ സംഗമം

ദമാം: ഉത്തര കേരളത്തിലെ പ്രമുഖ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ കാസര്‍ക്കോട്‌ ജാമിഅ സഅദിയ അറബിയയുടെ നാല്‍പ്പതാം വാര്‍ഷിക ചതുര്‍ദിന സമ്മേളനത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടന ദമാം സഅദീസ്‌ അസോസിയേഷന്‍ സഅദീ സംഗമം നടത്തി. വാര്‍ഷിക
സമ്മേളനത്തിന്റെ ഭാഗമായി സൗദി അറേബ്യയു#െട വിവിധ ഭാഗങ്ങളില്‍ പ്രചരമ കണ്‍വെന്‍ഷനുകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക്‌ സംഗമം രൂപം നല്‍കി. ദമാം സഅദിയ ഹാളില്‍ നടന്ന യോഗം ശുകൂര്‍ തങ്ങളുടെ അധ്യക്ഷതയില്‍ സഅദിയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ (കര്‍ണാടക) അശ്‌റഫ്‌ സഅദി മള്ളൂര്‍ ഉദ്‌ഘാടനം ചെയ്‌തു. യൂസുഫ്‌ സഅദി അയ്യങ്കേരി മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ഹാഖ്‌ മിസ്‌ബാഹി അഫ്‌ദലി സഅദി, റസാഖ്‌ സഅദി കൊല്ല്യ, മുബാറക്‌ സഅദി, സലീം സഅദി, ഖാദര്‍ സഅദി എന്നിവര്‍ ആശംസ നേര്‍ന്നു. പി.സി. സഅദി സ്വാഗതവും ശംസുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me