ഖതീഫ്‌ കമ്പ്യൂട്ടര്‍ കടയില്‍ നിന്നും 16 ലാപ്‌ടോപ്പുകള്‍ കളവ്‌ ചെയ്‌തു

ദമാം: ഖതീഫില്‍ മലയാളി മാനേജ്‌മെന്റിലുള്ള കമ്പ്യൂട്ടര്‍ കടയില്‍ കവര്‍ച്ച. മജീദിയ ഖുദ്‌സ്‌ റോഡില്‍ കമ്പ്യൂട്ടര്‍ സാമഗ്രികള്‍ വില്‍പ്പനയും സര്‍വീസിംഗും നടത്തുന്ന ഐമന്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നും പതിനാറ്‌ ലാപ്‌ടോപ്പുകളാണ്‌ കളവ്‌ പോയത്‌. പുതിയ മൂന്ന്‌ ലാപ്‌ടോപ്പുകളുള്‍പ്പെടെ 16 ലാപ്‌ടോപ്പുകളാണ്‌ കവര്‍ച്ചയില്‍ നഷ്‌ടമായതെന്ന്‌ മാനേജര്‍ കാസര്‍ഗോഡ്‌ സ്വദേശി അഷ്‌റഫ്‌ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
മുഹറം പ്രമാണിച്ച്‌ മൂന്ന്‌ ദിവസം അവധിയായിരുന്നു. ചൊവ്വാഴ്‌ച രാത്രി 12 മണിക്ക്‌ കട അടച്ചതാണ്‌. രാവിലെ ഒമ്പത്‌ മണിയോടെ സമീപത്ത്‌ കട നടത്തുന്ന ആളാണ്‌ പൂട്ട്‌ പൊളിച്ച നിലയിലാണെന്ന്‌ അറിയിച്ചത്‌. ഈ ഭാഗത്ത്‌ കടകള്‍ക്ക്‌ ഷട്ടറില്ല. ഗ്ലാസ്‌ ഡോര്‍ അടച്ച്‌ പൂട്ടുകയാണ്‌ പതിവ്‌.
സ്‌പോണ്‍സര്‍ പരാതിപ്പെട്ടതനുസരിച്ച്‌ ഖതീഫ്‌ പോലീസ്‌ അധികൃതരും വിരലടയാളം വിദഗ്‌ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഏതാണ്ട്‌ അര ലക്ഷം റിയാലിന്റെ നഷ്‌ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഫോര്‍മാറ്റിംഗിനും മറ്റും വേണ്ടി ഇടപാടുകാര്‍ നല്‍കിയിരുന്ന എച്ച്‌. പി., എല്‍.ജി, എയ്‌സര്‍ കമ്പനികുളുടെ ലാപ്‌ടോപ്പുകളാണ്‌ നഷ്‌ടമായത്‌. ഇവ വില്‍പ്പനക്കായി വിപണിയിലെത്താന്‍ സാധ്യതയുണ്ട്‌. ശ്രദ്ധയില്‍ പെടുന്നവര്‍ വിവരം നല്‍കണമെന്ന്‌ അഷ്‌റഫ്‌ (0507212050) അഭ്യര്‍ത്ഥിച്ചു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me