തുടര്‍നടപടികള്‍ക്ക്‌ അഭിഭാഷകന്‍ സൗദിയില്‍
ട്രെയിലറിലെ ചരക്ക്‌ മറിച്ചുവിറ്റ്‌ കടന്ന മലയാളി കുടുങ്ങി; കമ്പനി എംബസിയില്‍ പരാതി നല്‍കി

ദമാം: ട്രെയിലറിലെ സ്റ്റീല്‍ ചരക്ക്‌ മറിച്ചുവിറ്റ്‌ നാട്ടിലേക്ക്‌ കടന്ന മലയാളി പിടിയിലായി. ദമാം പോര്‍ട്ട്‌ മേഖല കേന്ദ്രമായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഈദ്‌ ട്രാന്‍സ്‌പോര്‍ട്ടിംഗ്‌ കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായിരുന്ന ഇടുക്കി ജില്ലയില്‍ തൊടുപുഴ സ്വദേശി ഗോപാലകൃഷ്‌ണന്‍ കാര്‍വര്‍ണനാ (36)ണ്‌ നെടുമ്പാശ്ശേരിയില്‍ പിടിയിലായത്‌. തുടര്‍നടപടികളുടെ ഭാഗമായി റിയാദ്‌ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയതായി കേരളത്തില്‍ നിന്നും കമ്പനി സൗദിയിലെത്തിച്ച തിരുവനന്തപുരം ആറ്റിങ്ങലില്‍ അഭിഭാഷകനായ അഡ്വ. എ. നിസാം (എം.എ, എല്‍.എല്‍.ബി) മലയാളം ന്യൂസിനോട്‌ വെളിപ്പെടുത്തി.
മുഖ്യമായും സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ചരക്ക്‌ കടത്ത്‌ മേഖലയിലാണ്‌ 1500 ട്രക്കുകളുള്ള കമ്പനി ശ്രദ്ധിക്കുന്നത്‌. ദമാമില്‍ നിന്നും റിയാദിലേക്ക്‌ കൊണ്ടുപോയ സ്റ്റീല്‍ മറിച്ച്‌ വിറ്റ്‌ വാഹനം ഉപേക്ഷിച്ചാല്‍ കടല്‍ വര്‍ണന്‍ കടന്നു കളഞ്ഞത്‌. രണ്ട്‌ ലക്ഷത്തി എഴുപതിനായിരം റിയാലിന്റെ നഷ്‌ടം നേരിട്ടതായാണ്‌ കമ്പനിയുടെ കണക്ക്‌. പാസ്‌പോര്‍ട്ട്‌ കമ്പനിയിലായിരുന്നതിനാല്‍ റിയാദില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ട്‌ ഉണ്ടാക്കിയാണ്‌ സൗദി വിട്ടത്‌. കമ്പനിയില്‍ നിന്നും രാത്രി വിവരം ലഭിച്ചയുടനെ
തിരുവനന്തപുരത്ത്‌ പോലീസ്‌ ആസ്ഥാനത്തും ഡി.ജി.പിയുമായും ബന്ധപ്പെട്ടതായി അഡ്വ. നിസാം പറഞ്ഞു. കമ്പനിയില്‍ നിന്നും രേഖാമൂലമുള്ള പരാ#ാതിയും ലഭിച്ചതോടെ ഉടനെ തന്നെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നോട്ടീസ്‌ നല്‍കി. തുടര്‍ന്ന്‌ നാട്ടില്‍ വിമാനമിറങ്ങിയ യുവാവ്‌
പിടിയിലായി. ഈ വര്‍ഷം ഒക്‌ടോബര്‍ നാലിനാണ്‌ കൊച്ചി നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ കടല്‍വര്‍ണന്‍ പിടിയിലായത്‌. ഒന്നര മാസം റിമാന്റിലായിരുന്നു.
കാര്‍വര്‍ണന്‍ നല്‍കിയ വിവരമനുസരിച്ച്‌ റിയാദ്‌ ബത്‌ഹയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ കണ്ടെടുത്തുവെങ്കിലും പണം കിട്ടിയിട്ടില്ല.
തട്ടിപ്പ്‌ നടത്തി കടന്ന കടല്‍വര്‍ണന്‍ പിടിയിലാകണമെന്നത്‌ കമ്പനിയിലെ മലയാളികളായ ജോലിക്കാരുടെ കൂടി താല്‍പ്പര്യമായിരുന്നുവെന്ന്‌ നസീം എടുത്തുപറഞ്ഞു. പത്ത്‌ മാസം മാത്രമാണ്‌ കടല്‍വര്‍ണന്‍ ജോലി ചെയ്‌തത്‌. കമ്പനിയിലെ 2500 ജോലിക്കാരില്‍ 700 പേര്‍ ഇന്ത്യക്കാരാണ്‌. ഇവരില്‍ മൂന്നൂറ്‌ പേര്‍ മലയാളികളും. മുപ്പത്‌ - മുപ്പത്തിയഞ്ച്‌ വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്‌ അവരില്‍ മിക്കവരും. കമ്പനിയുടെ പരാതി കഴിഞ്ഞ ദിവസം റിയാദ്‌ ഇന്ത്യന്‍ എംബസിയില്‍ രേഖാമൂലം നല്‍കിയെന്നും ലീഗല്‍ സെല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തതായും അഡ്വ. നസീം പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me