ജയ്‌ഹിന്ദ്‌ ടി.വിയില്‍ ഇനി മിഡില്‍ ഈസ്റ്റ്‌ ദിസ്‌ വീക്ക്‌

ദമാം: ഗള്‍ഫ്‌ വാര്‍ത്തകളും വിശേഷങ്ങളും വിശകലനങ്ങളുമായി ജയ്‌ഹിന്ദി ടി.വിയില്‍ മിഡില്‍ ഈസ്റ്റ്‌ ദിസ്‌ വീക്ക്‌ എന്ന പേരില്‍ വാരാന്ത്യ വാര്‍ത്താധിഷ്‌ഠിത പരിപാടി ആരംഭിക്കുന്നു. ഈ മാസം 30 മുതല്‍ എല്ലാ ബുധനാഴ്‌ചകളിലും സൗദി സമയം രാത്രി എട്ടര മണിക്കാണ്‌ സംപ്രേഷണം. ജയ്‌ഹിന്ദ്‌ ടി.വിയുടെ ഗള്‍ഫില്‍ നിന്നുള്ള ആദ്യ സമ്പൂര്‍ണ വാര്‍ത്താധിഷ്‌ഠിത വാരാന്ത്യ പരിപാടിയാണിത്‌. ജയ്‌ഹിന്ദ്‌ മിഡില്‍ ഈസ്റ്റ്‌ വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ്‌ ചൂമ്മാര്‍ തയാറാക്കുന്ന പരിപാടിയില്‍ ഓരോ ആഴ്‌ചകളിലെയും പ്രധാന സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തി ഗള്‍ഫ്‌ നാടുകളിലെ ജയ്‌ഹിന്ദ്‌ ലേഖകര്‍ തയാറാക്കുന്ന വാര്‍ത്തകളും വിശേഷങ്ങളുമാണ്‌ ഉള്‍പ്പെടുത്തുന്നത്‌. ലുലു ഗ്രൂപ്പാണ്‌ പരിപാടിയുടെ പ്രായോജകര്‍.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me