തീവ്രവാദം സാമ്രാജ്യത്വ അജണ്ടയുടെ ഭാഗം

ദമാം: തീവ്രവാദ ചിന്തകള്‍ സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഉപോല്‍പ്പന്നങ്ങളാണെന്നും, ഇത്തരം നീക്കങ്ങള്‍ക്കെതിരെ സമൂഹം സദാ ജാഗരൂകരായിരിക്കണമെന്നും പ്രമുഖ യുവപ ണ്‌ഡിതന്‍ ഇദ്‌രീസ്‌ സ്വലാഹി അഭിപ്രായപ്പെട്ടു. കെ.എം.സി.സി. ദമാം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹത്തിലെ യുവാക്കളെ ഭരണകൂടത്തിനും, നിയമവ്യവസ്ഥക്കുമെതിരെ തിരിച്ചുവിടുക എന്നത്‌ സമ്രാജ്യത്വ സിയോണിസ്റ്റ്‌ ശക്തികള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന പ്രക്രിയകളില്‍ പെട്ടതാണ്‌. ബഹുസ്വര, മതേതര സമൂഹത്തില്‍ ജീവിക്കുന്നതോടൊപ്പം ഇസ്‌ലാമിക്‌ വ്യക്തിത്വം കാത്ത്‌ സൂക്ഷിക്‌#ാകനും കളങ്കരഹിതമായ ജീവിതം നയിക്കാനും തയാറാവണമെന്ന്‌ അദ്ദേഹം ഉണര്‍ത്തി.
കെ.എം.സി.സി. ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ സി.എച്ച്‌. മൗലവി അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കെ.എം.സി.സി. വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി സകീര്‍ അഹമ്മദ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ റഹ്‌മാന്‍ മലയമ്മ റിപ്പോര്‍ട്ട്‌അവതരിപ്പിച്ചു. അമീറലി കൊയിലാണ്ടി സമകാലിക രാഷ്‌ട്രീയ സംഭവങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി മാമു നിസാര്‍ സ്വാഗതവും ആബിദ്‌ കൊടുവള്ളി നന്ദിയും പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me