അശാന്തിക്കും തീവ്രവാദത്തിനു കാരണം അറിവില്ലായ്‌മ

ദമാം: ലോകത്ത്‌ നടക്കുന്ന അശാന്തിക്കും തീവ്രവാദത്തിനും അറിവില്ലായ്‌മയാണ്‌ കാരണമെന്നും, മത - ഭൗതിക വിദ്യാഭ്യാസങ്ങളുടെ സമന്വയത്തിലൂടെ വളര്‍ന്ന്‌ വരുന്ന ഒരു തലമുറയാണ്‌ അതിന്‌ പരിഹാരമെന്നും പ്രമുഖ പണ്‌ഡിതനും വാഗ്മിയുമായ സഅദുദ്ദീന്‍ സഖാഫി പറഞ്ഞു. കാസര്‍കോട്‌ ജാമിഅ സഅദിയ്യ അറബിയ്യ നാല്‍പ്പതാം വാര്‍ഷികത്തോടുനുബന്ധിച്ച്‌ ദമാം സഅദിയ്യ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഫ ഓഡിറ്റോറിയത്തില്‍ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ അബ്‌ദുല്‍ ബാരി നദ്‌വി (ആര്‍.എസ്‌.സി. ചെയര്‍മാന്‍) ഉദ്‌ഘാടനം നിര്‍വഹിച്ചു. സാജിദ്‌ ആറാട്ടുപുഴ, ഫിറോസ്‌ സഅദി, ഇ.എം. കബീര്‍, നാസര്‍ ദേലബാ, മുഹമ്മദ്‌ കുട്ടി സഫ, ഹസന്‍ സഖാഫി, ഹാരിസ്‌ ജൗഹരി, ആബിദ്‌ കണ്ണൂക്കര, എന്‍,എസ്‌. അബ്‌ദുല്ല, ഹമീദ്‌ വടകര, അബ്‌ദുല്‍ അസീസ്‌ ബാഖവി, ഇസ്‌മായില്‍ കാട്ടിപ്പള്ള, ബി.കെ. മൊയ്‌തു ഹാജി, നസീര്‍ തെക്കേക്കര എന്നിവര്‍ ആശംസ നേര്‍ന്നു.
അബൂബക്കര്‍ മദനി ഖിറാഅത്തും, ഇസ്‌ഹാഖ്‌ മിസ്‌ബാഹി പ്രാര്‍ത്ഥനയും നടത്തി. യൂസുഫ്‌ സഅദി സ്വാഗതവും അബ്‌ദുല്‍ കലാം ഹാജി നന്ദിയും പറഞ്ഞു.








BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me