ദമാമില്‍ ജൂനിയര്‍ ഫ്രന്റ്‌സ്‌ 'കുട്ടിക്കൂട്ടം'

ദമാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജൂനിയര്‍ ഫ്രന്റ്‌സ്‌ ദമാമില്‍ കുട്ടികള്‍ക്കായി കുട്ടിക്കൂട്ടം സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ പാട്ടും കളികളുമായി സജീവമായ ബാലസംഗമം ഫ്‌ളാറ്റുകളില്‍ ശ്വാസം മുട്ടിക്കഴിയുന്ന കുട്ടികള്‍ക്ക്‌ ഏറെ ആഹ്ലാദകരമായി.
മുഖ്യ രക്ഷാധികാരി അബ്ദുല്‍ സലാം മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. പഠനത്തോടൊപ്പം നല്ല സ്വഭാവം വളര്‍ത്തിയെടുക്കാനും സമൂഹത്തിന്റെ ആദരവ്‌ പിടിച്ചുപറ്റുന്ന വ്യക്തിത്വങ്ങളാവാനും ശ്രമിക്കണമെന്ന്‌ ഉദ്‌ഘാടകന്‍ ഉണര്‍ത്തി.�അബ്ദുല്‍ അസീസ്‌ കോതമംഗലം അധ്യക്ഷനായിരുന്നു. നമീര്‍ ചെറുവാടി, അലി മാസ്റ്റര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സിറാജ്‌ വെഞ്ഞാറമൂട്‌, എഞ്ചിനീയര്‍ അല്‍ അമീന്‍ എന്നിവര്‍ കൂട്ടിക്കൂട്ടത്തിന്‌ നേതൃത്വം നല്‍കി. ഫസല്‍ കല്ലമ്പലം സ്വാഗതവും ആദില്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me