നൗഷാദ്‌ യൂനുസിന്റെ മൃതദേഹം ഖബറടക്കി

ദമാം: വാഹനാപകടത്തില്‍ നിര്യാതനായ ആലപ്പുഴ വെള്ളക്കിണര്‍, കണ്ടത്തില്‍ കൊച്ചുപറമ്പില്‍ സുഹറ ഉമ്മ മന്‍സിലില്‍ മുഹമ്മദ്‌ യൂനുസിന്റെ മകന്‍ നൗഷാദ്‌ യൂനുസ്‌ (38) ന്റെ മൃതദേഹം അല്‍കോബാര്‍ തുഖ്‌ബയില്‍ ഖബറടക്കി. പതിനഞ്ച്‌ വര്‍ഷമായി സൗദിയിലുള്ള നൗഷാദ്‌ പത്ത്‌ വര്‍ഷമായി പെസ്റ്റ്‌ കണ്‍ട്രോള്‍ സ്ഥാപനമായ സാമിസില്‍ ഡ്രൈവര്‍ കം ടെക്‌നിഷ്യനായിരുന്നു. ദമാം കിംഗ്‌ ഫഹദ്‌ എയര്‍പോര്‍ട്ടില്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ കാലത്ത്‌ മടങ്ങുന്ന വഴി നൗഷാദ്‌ ഡ്രൈവ്‌ ചെയ്‌ത പിക്കപ്പ്‌ ഇലക്‌ട്രിക്‌ പോസ്റ്റിന്‌ ഇടിച്ചാണ്‌ അപകടമുണ്ടായത്‌.
ഉമ്മ: സുഹറ. നദീറ നൗഷാദാണ്‌ ഭാര്യ. രണ്ട്‌ പെണ്‍കുട്ടികളുള്‍പ്പെടെ മൂന്ന്‌ മക്കളുണ്ട്‌.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me