കുഞ്ഞേനി മുസ്‌ല്യാര്‍ കുടുംബ സഹായം മലപ്പുറം ജില്ലാ കെ.എം.സി.സി. വിഹിതം കൈമാറി

ദമാം: ഉംറ കഴിഞ്ഞ്‌ തിരിച്ചു വരുന്ന വഴി വാഹനാപകടത്തില്‍ നിര്യാതനായ സൈഹാത്ത്‌ കെ.എം.സി.സി. പ്രവര്‍ത്തകന്‍ കുഞ്ഞേനി മുസ്‌ല്യാരുടെ കുടുംബ സഹായനിധിയിലേക്ക്‌ ദമാം മലപ്പുറം ജില്ലാ കെ.എം.സി.സി. യുടെ വിഹിതം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി കോഡൂര്‍ സൈഹാത്ത്‌ കെ.എം.സി.സി. പ്രസിഡന്റ്‌ ബാവ പുളിക്കലിന്‌ക കൈമാറി. ദമാം ഇസ്‌ലാമിക്‌ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്‌ ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കടവനാട്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അബ്‌ദുല്‍ സമദ്‌ പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. പുസ്‌തക പ്രകാശനം സംബന്ധിച്ച്‌ ദമാമില്‍ നടന്ന സാംസ്‌കാരിക സമ്മേളനം വിലയിരുത്തി. സെക്രട്ടറി ആലിക്കൂട്ടി ഒളവട്ടൂര്‍ സ്വാഗതവും, ട്രഷറര്‍ നാലകത്ത്‌ നാസര്‍ നന്ദിയും പറഞ്ഞു. സി.എച്ച്‌. മൗലവി, കരീം പുഴക്കാട്ടിരി, അബൂബക്കര്‍ ഹാജി, മുഹമ്മദ്‌ കുട്ടി സൈഹാത്ത്‌, ഹംസ മമ്പുറം, അസീസ്‌ വെളിമുക്ക്‌, മലിക്‌ മഖ്‌ബൂല്‍ ആലുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിത കാല അരികിറ്റ്‌ വിതരണം ഭാവിയില്‍ കൂടുതല്‍ വിപൂലീകരിക്കാനും, ജീവകാരുണ്യ രംഗത്ത്‌ സജീവമായ ഇടപെടലുകള്‍ നടത്താനും തീരുമാനിച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me