ജുബൈലില്‍ അറേബ്യന്‍ പട്ടുറുമാല്‍

ദമാം: മാപ്പിളപ്പാട്ടുകള്‍ മാത്രം ഉള്‍പ്പെടുത്തി രാഗം ഓര്‍ക്കസ്‌ട്രയുടെ ബാനറില്‍ അറേബ്യന്‍ പട്ടുറുമാല്‍ എന്ന പേരില്‍ ജുബൈലില്‍ സംഗീത നിശ അരങ്ങേറി.
അല്‍ ജൂദ്‌ ഹാളില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഗായകരായ നൗഷാദ്‌ മഡോള്‍, അനൂപ്‌ സുരേന്ദ്രന്‍, സൈദ്‌ മുഹമ്മദ്‌, രേഷ്‌മ രാജു, വര്‍ഷ രാജു, സുജാത ഗുണശീലന്‍, അഫ്രീന അലി, ഷഹല ജലാല്‍ എന്നിവര്‍ മാപ്പിളപ്പാട്ടുകളുടെ ആലാപന സൗന്ദര്യവുമായി ആസ്വാദകരെ വിരുന്നൂട്ടി. കെ.ടി. ബാബു, അബ്‌ദുല്‍ ഷുകൂര്‍, ജെഫ്രിക്‌ സണ്‍, കെ.ജെ.കോയ മാസ്റ്റര്‍, ഉമര്‍ പരപ്പനങ്ങാടി, സത്തീര്‍ ഫറൂക്ക്‌ എന്നിവര്‍ വിവിധ സംഗീതോപകരണങ്ങളുമായി ഗാനമേള അവിസ്‌മരണീയമാക്കി.
സാംസ്‌കാരിക പ്രവര്‍ത്തകനായ കെ.പി. മഹ്‌മൂദ്‌ സംഗീത നിശ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികള്‍ക്ക്‌ ഉപകരണ സംഗീതം പഠിപ്പിക്കുന്നതിനായി വൈകാതെ രാഗം ഓര്‍ക്കസ്‌ട്രയുടെ കീഴില്‍ കളരി ആരംഭിക്കുമെന്നും, ഫെബ്രുവരിയില്‍ മുഹമ്മദ്‌ റാഫി നൈറ്റ്‌ സംഘടിപ്പിക്കുമെന്നും രാഗം പ്രവര്‍ത്തകര്‍ അറിയിച്ചു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me