ഖുര്‍ആന്റെ സേവനത്തിന്‌ സന്നദ്ധരാവാന്‍ ആഹ്വാനം

ദമാം: മാനവരാശിക്ക്‌ ജീവിതലക്ഷ്യത്തിലെത്താനുള്ള വഴിവിളക്കായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ സേവനത്തിന്‌ മുസ്‌ലിം സമൂഹം സന്നദ്ധരാകണമെന്ന്‌ ജുബൈല്‍ ദഅവ ആന്റ്‌ ഗൈഡന്‍സ്‌ സെന്ററിലെ പ്രവാസി പ്രബോധന വിഭാഗം മേധാവി ശൈഖ്‌ ഖാലിദ്‌ നാസിര്‍ അല്‍ ഉമൈരി ആഹ്വാനം ചെയ്‌തു. റിയാദ്‌ കേന്ദ്രമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയുടെ പതിനൊന്നാം ഘട്ട പാഠഭാഗം പൊന്‍മണിച്ചിന്റകത്ത്‌ ഫിറോസിന്‌ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സ്രഷ്‌ടാവിലേക്കും നയിക്കുന്ന അധ്യാപനങ്ങളാണ്‌ ഖുര്‍ആന്‍ നല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പഠനത്തിന്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ച്‌ മൗലവി ശമീര്‍ മുണ്ടേരി ക്ലാസെടുത്തു. ഖുര്‍ആന്‍ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നവനാണ്‌ വിശ്വാസികളിലെ ഉത്തമന്‍ എന്ന പ്രവാചക വചനം ഉദ്ധരിച്ച പ്രഭാഷകന്‍ ജീവിതത്തില്‍ ദൈവപ്രീതിക്ക്‌ ഉതകുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന്‌ ഖുര്‍ആനുമായി ബന്ധപ്പെടാന്‍ മുസ്‌ലിംകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന്‌ ഓര്‍മിപ്പിച്ചു.
ഠലലേണ്‍ ദ ഖുര്‍ആന്‍ പത്താം ഘട്ട പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ കെ. റഫീദ, ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കിയ റിമ അബ്‌ദുല്‍ ഖാദര്‍ (ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി), റസിയ തിരുവനന്തപുരം, റസിയ കണ്ണൂര്‍ എന്നിവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. ജുബൈല്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ അന്‍വര്‍ഷാ സ്വാഗതം പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me