ദമാമില്‍ തൃശൂര്‍ ജില്ലാ കൂട്ടായ്‌മ രൂപംകൊണ്ടു

ദമാം: മുഹമ്മദ്‌ നാസര്‍ കൊടുങ്ങല്ലൂര്‍ പ്രസിഡന്റും സഗീര്‍ കെ. മുഹമ്മദ്‌ ജനറല്‍ സെക്രട്ടറിയുമായി സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ തൃശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്‌മ രൂപീകൃതമായി. ബദര്‍ അല്‍ റബീ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ്‌ ഭാരവാഹികളായി മനോജ്‌ നായര്‍, ഷണ്മുഖന്‍ തളിക്കുളം (വൈ. പ്രസി.), ഷാജി മതിലകം, മൈഷൂഖ്‌ കരൂപ്പടന്ന (ജോ. സെക്ര.), ടി.എച്ച്‌. താജു (ട്രഷ.) എന്നിവരെയും തിരഞ്ഞെടുത്തു. രാജു നായിഡു, സലീം പി. ബാവ, ജിമ്മി ആന്റണി, ഇ.എം. ഷാജി, എന്‍.യു. ഹാഷിം, അംജാദ്‌ അബൂബക്കര്‍, അബ്ബാസ്‌ പെരിഞ്ഞനം, എം. ആര്‍. ദാസന്‍ എന്നിവരെയും തിരഞ്ഞെടുത്തു. കൂട്ടായ്‌മയുമായി ബന്ധപ്പെടുന്നതിന്‌ 0505891254, 0500945912, 0545578705 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me