ഫിലോമിന ലെമോസിന്‌ ദമാമില്‍ സഹാധ്യാപകരുടെ ആദരാഞ്‌ജലി

ദമാം: ഹൃദയാഘാതം മൂലം ബുധനാഴ്‌ച നിര്യാതയാ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന അധ്യാപിക മുംബൈ മലാഡ്‌ സ്വദേശിനി ഫിലോമിന ലെമോസി (65) ന്‌ സഹപ്രവര്‍ത്തകരുടെ ബാഷ്‌പാഞ്‌ജലി. അവധി ദിവസമായിരുന്ന വ്യാഴാഴ്‌ച രാവിലെ ഒമ്പത്‌ മണിക്ക്‌ ബോയ്‌സ്‌ സ്‌കൂള്‍ മള്‍ട്ടി പര്‍പ്പസ്‌ ഹാളില്‍ ഔപചാരികതകള്‍ ഒഴിവാക്കി നടന്ന ചടങ്ങ്‌ പ്രഗത്ഭയായ അധ്യാപികക്ക്‌ അര്‍ഹമായ ആദരമായി.
21 വര്‍ഷം കെജി. വിഭാഗത്തില്‍ മാതൃകാപരമായ സേവനം അനുഷ്‌ഠിച്ച ഫിലോമിന ലെമോസിനെ കെ.ജി. സെക്‌ഷന്‍ ഹെഡ്‌ മിസ്‌ട്രസ്‌ നജ്‌മ നഖാത്‌ അനുസ്‌മരിച്ചു. തുടര്‍ന്ന്‌ സദസ്‌ രണ്ട്‌ മിനിട്ട്‌ മൗനമാചരിച്ചു. ചെയര്‍മാന്‍ അസ്‌ഗര്‍ ഖാന്‍, പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫി, കെജി. വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിന്‌ ഫിലോമിന ടീച്ചര്‍ നല്‍കിയ മഹദ്‌ സംഭാവനകള്‍ പ്രസംഗകര്‍ എടുത്തുപറഞ്ഞു. സ്‌കൂള്‍ ഭരണസമിതിയംഗങ്ങളും അധ്യാപക - അനധ്യാപക ജീവനക്കാരും സംബന്ധിച്ചു. ഇന്ന്‌ സ്‌കൂള്‍ അസംബ്ലിയില്‍ ഫിലോമിന ലെമോസിന്‌ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധാഞ്‌ജലി അര്‍പ്പിക്കും.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me