ദമാം അല്‍ ഖൊസാമ സ്‌കൂളില്‍ പരിസ്ഥിതി ബോധവത്‌കരണ വാരം

ദമാം: അല്‍ ഖൊസാമ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഹാലിബര്‍ട്ടണ്‍ കമ്പനിയുടെ സഹകരണത്തോടെ പരിസ്ഥിതി ബോധവത്‌കരണ വാരം സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ സ്‌കൂളില്‍ ഇക്കോ ക്ലബ്‌ രൂപീകരിക്കും.
ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ മാര്‍ഗദര്‍ശനവും പിന്തുണയും ഹാലി ബര്‍ട്ടണ്‍ സൗദി അറേബ്യ വാഗ്‌ദാനം ചെയ്‌തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഒരാഴ്‌ച നീണ്ട പരിപാടി ഹാലിബര്‍ട്ടണ്‍ ലാന്റ്‌മാര്‌ക്ക്‌ മാനേജര്‍ ചുക്‌ ഡേവിസ്‌ ഉദ്‌ഘാടനം ചെയ്‌തു. ആര്‍ട്‌ പ്രൊജക്‌ട്‌, പൂന്തോട്ടം ഡിസൈനിംഗ്‌, പ്രസംഗ മത്സരം തുടങ്ങിപരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ പങ്കാളികളായി. പ്രൈമറി, സെകന്‍ഡറി തലങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ സമാപനചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഹാലി ബര്‍ട്ടണ്‍ സൗദി വൈസ്‌ പ്രസിഡന്റ്‌ ഉസാമ കമാലും മറ്റ്‌ വിവിധകമ്പനിയുടെ വിവിധ വകുപ്പ്‌ മേധാവികളും സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍ സംസാരിച്ചു. ഫിനാന്‍സ്‌ മാനേജര്‍ ഓ. അബ്‌ദുല്‍ സലാം കോ ഓര്‍ഡിനേറ്ററായിരുന്നു. സ്റ്റാനി തോമസ്‌ സ്വാഗതവും ലീന നന്ദിയും പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me