ഇനോകിന്റെ പുതിയ നേതൃത്വ സമവായ ഫോര്‍മുല ഒരുങ്ങുന്നു

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ കോണ്‍ഗ്രസ്‌ അനുകൂല സംഘടന ഇനോകിന്റെ കേന്ദ്ര നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിന്‌ പൊതു സ്വീകാര്യവും തൃപ്‌തികരവുമായ സമവായ ഫോര്‍മുല ഉരുത്തിരിയുന്നതായി തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള കമ്മീഷന്‍. തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതായും
ഇതുമായി ബന്ധപ്പെടട്‌ കഴിഞ്ഞ ദിവസം ദമാം കമ്മീഷന്‍ ബദര്‍ റബീ ഓഡിറ്റോറിയത്തില്‍ എല്ലാ യൂനിറ്റുകളിലെയും പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറിമാരെ വിളിച്ചുവരുത്തി അഭിപ്രായങ്ങള്‍ ശേഖരിച്ചതായും എസ്‌.എസ്‌. പ്രസാദ്‌ കണ്‍വീനറും
നസീര്‍ മണിയംകുളം, എം.കെ. ഷംസുദ്ദീന്‍ എന്നിവര്‍ അംഗങ്ങളുമായ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
യൂനിറ്റ്‌ പ്രതിനിധികളില്‍ നിന്നും ലഭിച്ച ക്രിയാത്മകവും സമ്പൂര്‍ണവുമായ സഹകരണത്തില്‍ കമ്മീഷന്‍ സന്തുഷ്‌ടി പ്രകടിപ്പിച്ചു. അടുത്ത ശനിയാഴ്‌ച ഭാരവാഹികളുടെയും പിന്നീട്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെയും യോഗം ചേരും. ജനവരി പതിനഞ്ചിനോ അതിന്‌ മുമ്പോ തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും റിപ്പബ്ലിക്‌ ദിനമായ ജനവരി 26ന്‌ മുമ്പ്‌ തന്നെ പുതിയ നേതൃത്വം അധികാരമേല്‍ക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me