ഫിലോമിന - അധ്യാപനത്തില്‍ ചാരിതാര്‍ത്ഥ്യം അനുഭവിച്ച അധ്യാപികയെന്ന്‌ അനുസ്‌മരണം

ദമാം: ഹൃദയാഘാതം മൂലം ബുധനാഴ്‌ച രാവിലെ ദമാമില്‍ നിര്യാതയായ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിഭാഗം സീനിയര്‍ അധ്യാപിക മുംബൈ സ്വദേശി ഫിലോമിന ലിമോസ്‌ വെളിച്ചം പരത്തി കത്തിയമര്‍ന്ന മെഴുകുതിരിയായിരുന്നുവെന്ന്‌ റിയാദ്‌ അല്‍ യാസ്‌മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പീവീസ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്‌കൂള്‍സ്‌ അക്കാദമിക്‌ വിഭാഗം ഡയരക്‌ടറുമായ എം.സി. സെബാസ്റ്റ്യന്‍ അനുസ്‌മരിച്ചു. ദമാം ഇന്ത്യന്‍ സ്‌കൂളില്‍ വൈസ്‌ പ്രിന്‍സിപ്പലായി ഒരു ദശകത്തോളം സേവനമനുഷ്‌ഠിച്ച സെബാസ്റ്റ്യന്‍ അധ്യാപനത്തിന്റെ ചാരിതാര്‍ത്ഥ്യം ശരിയായി അനുഭവിച്ച അധ്യാപികയായി ഫിലോമിന ടീച്ചറെ വിശേഷിപ്പിച്ചു.
കെ.ജി. സെക്‌ഷനിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ എല്‍.കെ.ജിയില്‍ ആദ്യ നാള്‍ എന്ന വിഷയത്തെക്കുറിച്ച്‌ എഴുതിയപ്പോള്‍ ഫിലോമിന ടീച്ചറെ അനുസ്‌മരിച്ച അനുഭവം അദ്ദേഹം പങ്കുവെച്ചു. പുള്ളികളുള്ള പിങ്ക്‌ വസ്‌ത്രമണിഞ്ഞുവന്നിരുന്ന കെ.ജി. അധ്യാപിക തങ്ങളെ ആശ്ശേഷിച്ചുവെന്നും അത്‌ തങ്ങളുടെ കരച്ചില്‍ മാറ്റി ആത്മവിശ്വാസം പകര്‍ന്നുവെന്നും കുട്ടികള്‍ അനുസ്‌മരിച്ചിരുന്നു. ഏതാണ്ട്‌ രണ്ട്‌ ദശകത്തിന്‌ ശേഷമായിരുന്നു ഈ അനുസ്‌മരണം. നിശ്ശബ്‌ദയെങ്കിലും അവര്‍ സമര്‍ഥയായിരുന്നു. അധ്യാപകര്‍ക്ക്‌ നടത്തുന്ന എല്ലാ ശില്‍പ്പശാലകളിലും താന്‍ ഫിലോമിന ലിമോസിനെ പരാമര്‍ശിക്കാറുണ്ടായിരുന്നുവെന്ന്‌ സെബാസ്റ്റ്യന്‍ പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me