ഹബീബ്‌ നാസറിന്റെ മൃതദേഹം ദമാമില്‍ ഖബറടക്കി

ദമാം: ത്മിഴ്‌നാട്‌ രാമനാഥപുരം സ്വദേശി ഹബീബ്‌ നാസറി (51) ന്റെ മൃതദേഹം ഇന്നലെ ദമാമില്‍ ഖബറടക്കി. മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ ശേഷം മസ്‌ജിദ്‌ റയ്യാനില്‍ നടന്ന മയ്യിത്ത്‌ നമസ്‌കാരത്തിലും തുടര്‍ന്ന്‌ ഖബറടക്ക കര്‍മ്മങ്ങളിലും ബന്ധു അയൂബും, സുഹൃത്തുക്കളും നാട്ടുകാരും സംബന്ധിച്ചു.
പന്ത്രണ്ട്‌ വര്‍ഷമായി അബ്‌ഖൈഖഖ്‌ ഐന്താര്‍ പ്രദേശത്ത്‌ ഹബീബ്‌ നസീര്‍ ആട്‌ മെയ്‌ക്കല്‍ ജോലിയിലായിരുന്നു. ഇടത്‌ വശം തളര്‍ന്ന്‌ ബോധരഹിതനായി കുഴഞ്ഞ്‌ വീണ ഹബീബ്‌ നാസറിനെ കൂടെ താമസിക്കുന്ന അയൂബ്‌ ഖാന്‍, ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡിസംബര്‍ ആറിന്‌ നിര്യാതനായി.
മസ്‌തിഷ്‌ക മരണം സംഭവിച്ച ഹബീബ്‌ നാസറിന്റെ വൃക്കകള്‍ നീക്കം ചെയ്യുന്നതിന്‌ കുടുംബം അനുമതി നല്‍കിയതായി മലയാളം ന്യൂസ്‌ (ഡിസം. 10) വാര്‍ത്ത നല്‍കിയിരുന്നു. നാട്ടില്‍ ഭാര്യ ഹബീബയും രണ്ട്‌ മക്കളുമുണ്ട്‌ മകള്‍ വിവാഹിതയും 12 വയസുള്ള മകന്‍ വിദ്യാര്‍ത്ഥിയുമാണ്‌. വളരെ ദരിദ്ര കുടുംബമാണ്‌.
മറ്റു രോഗികള്‍ക്ക്‌ ഗുണകരമാകും വിധം കിഡ്‌നി ദാനം ചെയ്യുന്ന കുടുംബത്തിന്‌ സൗദി ഭരണകൂടം അമ്പതിനായിരം റിയാല്‍ സഹായധനമായി നല്‍കും. മൃതദേഹം സൗജ്യന്യമായി നാട്ടിലെത്തിക്കുന്നതിനും സൗകര്യം നല്‍കുമെങ്കിലും മൃതദേഹം കുടുംബത്തിന്റെ അനുമതിയോടെ ദമാമില്‍ ഖബറടക്കുകയായിരുന്നുവെന്ന്‌ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ നാസ്‌ വക്കം (നവോദയ) പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me