കിഴക്കന്‍ പ്രവിശ്യയിലെ മൂന്ന്‌ കോണ്‍ഗ്രസ്‌ സംഘടനകള്‍ കൂട്ടായി പ്രവര്‍ത്തിക്കും

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ ഇനോക്‌ ഒഴികെയുള്ള കോണ്‍ഗ്രസ്‌ അനുകൂല സംഘടനകള്‍ കൂട്ടായ പ്രവര്‍ത്തനത്തിന്‌. ജനവരി 26ന്‌ മൂന്ന്‌ സംഘടനകളും ചേര്‍ന്ന്‌ പൊതു പരിപാടി സംഘടിപ്പിക്കും. ഓള്‍ ഇന്ത്യ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌,ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, ഐ.ഓ.സി.സി. (ഇന്ത്യന്‍ ഓവര്‌സീസ്‌ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ സംഘടനകളാണ്‌ ഒരുമിച്ച്‌ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതെന്ന്‌ എ.ഐ.ഓ.സി. പ്രസിഡന്റ്‌ ഡോ. ആസാദ്‌ വി അഹമ്മദ്‌ (ബാംഗ്ലൂര്‍),കോഓര്‍ഡിനേറ്റര്‍ അബ്രഹാം മാത്യു, ഓ.ഐ.സി.സി. പ്രസിഡന്റ്‌ കുട്ടപ്പന്‍ ആറന്മുള, വെല്‍ഫെയര്‍ കണ്‍വീനര്‍ ജെഗിമോന്‍ ജോസഫ്‌, സെക്രട്ടറി മോഹന്‍ ടഎ.ഐ.ഓ.സി. പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കട്ടപ്പുറം, നസീര്‍. അസീസ്‌ തൊടുപുഴ, സി.കെ. റഷീദ്‌, രാജീവ്‌ ഗോപാലന്‍, ജിഷ്‌ണു ജിത്ത്‌, പ്രിയേഷ്‌
ജനശ്രീ ചീഫ്‌ കോഓര്‍ഡിനേറ്റര്‍ എ. ഉമര്‍ഖാന്‍ തുടങ്ങിയവര്‍ വ്യക്തമാക്കി.
കെ.പി.സി.സി. നിര്‍ദേശിക്കുന്ന പേര്‌ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അവര്‍ പ്രഖ്യാപിച്ചു.
ദമാമില്‌ ഇനോകിനെ ഔദ്യോഗിക കോണ്‍ഗ്രസ്‌ സംഘടനയായി കെ.പ.സി.സി. പ്രഖ്യാപിച്ചിട്ടില്ലെന്ന്‌ നേതാക്കള്‍ പറഞ്ഞു. സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്ക്‌ സൗദിയിലെത്തുന്നവര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പ്രസക്‌തമല്ല. കെ.പി.സി.സിയില്‍ പ്രവാസി ഘടകങ്ങളുടെ ചുമതല വഹിക്കുന്ന സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.
ഗള്‍ഫ്‌ നാടുകളില്‍ കോണ്‍ഗ്രസ്‌ സംഘടനകളുടെ ഏകീകരണം സാധ്യമായി വരുന്നുണ്ട്‌. യു.എ.ഇ, ബഹ്‌റിന്‍, കുവൈത്ത്‌ എന്നിവിടങ്ങളില്‍ കെ.പി.സി.സി. അംഗീകരിച്ച പുതിയ കമ്മിറ്റികള്‍ ഓ.ഐ.സി.സി. എന്ന പേരില്‍ നിലവില്‍ വന്നു.
കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടല്‍ ഇല്ലാതെയാണ്‌ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ആറ്‌ കോണ്‍ഗ്രസ്‌ സംഘടനകള്‍ ഏകോപിച്ച്‌ ഇനോക്‌ രൂപീകരിച്ചത്‌. മറ്റൊരു പരിപാടിക്ക്‌ സൗദി സന്ദര്‍ശിച്ച കെ.പി. സി.സി പ്രസിഡന്റും കോണ്‍ഗ്രസ്‌ വക്താവും ഇനോക്‌ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഏകീകരണം മാതൃകയാണെന്ന്‌ പ്രശംസിക്കുകയല്ലാതെ അവര്‍ ഇനോക്‌ ഔദ്യോഗിക സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നുവെന്ന്‌ അവര്‍ പറഞ്ഞു.
കഴിഞ്ഞ ജനവരിയില്‍ പ്രവര്‍ത്തനമാംരഭിച്ച ഇനോക്‌ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഭാരവാഹികള്‍ അല്ലാത്തവര്‍ കൈകടത്തി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയും, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവരെ അമര്‍ച്ച ചെയയുന്നതിന്‌ ശ്രമം നടത്തുകയും ചെയ്‌തപ്പോള്‍ മറ്റ്‌ സംഘടനകള്‍ രൂപംകൊണ്ടതെന്ന്‌ അവര്‍ കുറ്റപ്പെടുത്തി. ഇനോക്‌ ചില ലോബികളുടെയും സമ്മര്‍ദ ശക്തികളുടെയും പിടിയിലാണെന്ന്‌ അവര്‍ ആരോപിച്ചു. മുന്‍കാല ഡി.ഐ.സി ഇനോകിനെ റാഞ്ചിയെന്ന ആക്ഷേപവും അവര്‍ സൂചിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ അംഗത്വം വഹിക്കുന്ന .എ.ഐ.ഓ.സിയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്നതിന്‌ ഐ.ഓ.സിയും ഓ.ഐ.സി.സിയും സന്നദ്ധത അറിയിച്ചതായി കോഓര്‍ഡിനേറ്റര്‍ അബ്രഹാം മാത്യു പറഞ്ഞു. എ.ഐ.ഓ.സിക്ക്‌ കേന്ദ്ര കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അംഗീകാരത്തിന്‌ ശ്രമിക്കുന്നതായി പ്രസിഡന്‍ ആസാദ്‌ അഹമ്മദ്‌ വെളിപ്പെടുത്തി.
പ്രമുഖ സൗദി അഭിഭാഷനകനായ അബ്‌ദുല്‍ അസീസ്‌ അലി അല്‍ ഹൊശാനി സംഘടനയുടെ നിയമോപദേഷ്‌ടാവായി പ്രവര്‍ത്തിക്കും. പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളില്‍ അദ്ദേഹം നിയമോപദേശം നല്‍കാനും അദ്ദേഹം സന്നദ്ധത അറിയിച്ചതായി അബ്രഹാം മാത്യു അറിയിച്ചു.