ദമാം തര്‍ഹീലില്‍ 90 പേര്‍ക്ക്‌ എംബസി യാത്രാരേഖ നല്‍കി

ദമാം: യാത്രാരേഖകളില്ലാതെ ദമാം തര്‍ഹീലില്‍ കഴിയുന്ന 90 പേര്‍ക്ക്‌ ഇന്ത്യന്‍ എംബസി ഔട്ട്‌പാസ്‌ എന്നറിയപ്പെടുന്ന എമര്‍ജന്‍സി സര്‌ടിഫിക്കറ്റ്‌ (ഇ,സി.) നല്‍കി. ഇന്നലെ തര്‍ഹീലില്‍ സന്ദര്‍ശനം നടത്തിയ എംബസി വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി റജോറിയയും നസീമും രേഖകള്‍ തര്‍ഹീല്‍ അധികൃതര്‍ക്ക്‌ കൈമാറി. നിയമാനുസൃത രേഖകളില്ലാതെ തര്‍ഹീലില്‍ പുതുതായി പ്രവേശിപ്പിച്ച നൂറ്‌ പേരില്‍ നിന്നും ഇ.സി.ക്കുള്ള അപേക്ഷകള്‍ എംബസി സംഘത്തിന്‌ ലഭിച്ചു. നാസ്‌ വക്കം (നവോദയ), വാസു ( താന്‍സ്‌വ), ബെന്‍സണ്‍ എന്നിവര്‍ സംഘത്തിന്‌ സഹകരണം നല്‍കി.
ദമാമില്‌ വനിതകളുടെ അഭയകേന്ദ്രത്തിലും എംബസി സംഘം സന്ദര്‍ശനം നടത്തി.