ലേണ്‍ ദ ഖുര്‍ആന്‍ പഠന പദ്ധതി 11 -ാം ഘട്ട പാഠം വിതരണം നാളെ

ദമാം: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും റിയാദ്‌ ബത്‌ഹ ജാലിയാത്തും സംയുക്തമായി സൗദിയിലുടനീളം ആവിഷ്‌കരിച്ച ലേണ്‍ ദ ഖുര്‍ആന്‍ പഠന പദ്ധതിയുടെ പതിനൊന്നാം ഘട്ട പാഠഭാഗം ജുബൈല്‍ മേഖലാ വിതരണ ഉദ്‌ഘാടനം ഡിസംബര്‍ 24ന്‌ വ്യാഴാഴ്‌ച ജുബൈല്‍ ദഅവ സെന്ററില്‍ നടക്കും. ഇശാ നമസ്‌കാര ശേഷം ദഅ#്‌വാ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ജാലിയാത്ത്‌ വിദേശ വിഭാഗം പ്രബോധന മേധാവി ശൈഖ്‌ ഖാലിദ്‌ അല്‍ ഉമൈരി ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രമുഖ പണ്‌ഡിതനായ ഇബ്രാഹിം മൗലവി (രസ്‌തനൂര) ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ക്ലാസെടുക്കും.
ഒക്‌ടോബറില്‍ നടന്ന പത്താം ഘട്ട പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ ജുബൈലിലെ കെ. റഫീദക്കും മികച്ച മാര്‍ക്ക്‌ നേടിയ മറ്റ്‌ പഠിതാക്കള്‍ക്കുമുള്ള സമ്മാനദാനവും പ്രസ്‌തുത പരിപാടിയില്‍ നിര്‍വഹിക്കും.