ജുബൈലില്‍ നിര്യാതനായ സന്തോഷിന്റെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കുന്നു

ദമാം: ഹൃദയാഘാതം മൂലം ജുബൈലില്‍ നിര്യാതനായ പത്തനംതിട്ട കിടങ്ങന്നൂര്‍, വല്ലന നിനങ്കാലയില്‍ വീട്ടില്‍ സന്തോഷ്‌ (31) ന്റെ മൃതദേഹം ഇന്ന്‌ എയര്‍ ഇന്ത്യ തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലെത്തിക്കും. ഉറ്റ സുഹൃത്തും നാട്ടുകാരനുമായ നൗഷാദ്‌ വല്ലന അനുഗമിക്കുന്നുണ്ട്‌. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശമനുസരിച്ച്‌ എയര്‍ ഇന്ത്യയില്‍ സൗജന്യമായാണ്‌ മൃതദേഹം നാട്ടിലെത്തിക്കുന്നതെന്ന്‌ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ നാസ്‌ വക്കം അറിയിച്ചു.
സന്തോഷിന്റെ അച്ഛന്‍ ശശി നേരത്തെ മരിച്ചു. അമ്മ: ലക്ഷ്‌മി. ഭാര്യ: ചന്ദ്രി. നാല്‌ വയസുള്ള ജബിന്‍, ഒരു വയസുള്ള വിഷ്‌ണു എന്നിവര്‍ മക്കളാണ്‌. ഏക സഹോദരി അജിത. സാമ്പത്തിക വിഷമമുള്ള കുടുംബത്തിന്റെ ആലംബമായിരുന്ന സന്തോഷ്‌ സുഹൃത്തുക്കള്‍ വഴി നേടിയ വിസയില്‍ ഒക്‌ടോബര്‍ ആദ്യവാരത്തിലാണ്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. നവമ്പര്‍ 24ന്‌ ചൊവ്വാഴ്‌ച രാത്രി എട്ടര മണിയോടെ താമസസ്ഥലത്തായിരുന്നു മരണം.