ജുബൈലില്‍ ആകര്‍ഷകമായ നിലാവ്‌ 09

ദമാം: നാടകം, ഗാനമേള, നൃത്തങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികളും സാംസ്‌കാരിക സമ്മേളളനവും ഉള്‍പ്പെടുത്തി ഒരുക്കിയ നിലാവ്‌ 09 ആകര്‍ഷകമായി. നവോദയ ജുബൈല്‍ റഹീമ ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ ജുബൈലില്‍ സാഫ്‌കോ ബീച്ച്‌ ക്യാമ്പിലാണ്‌ നിലാവിന്‌ വേദിയൊരുങ്ങിയത്‌.
നാസര്‍ അല്‍ ഹാജിരി കോര്‍പ്പറേഷന്‍ ജുബൈല്‍ ഏരിയ മാനേജര്‍ ടി.സി. ഷാജി ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. ജയകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ്‌ പൂത്തട്ട, ഇ.എം. കബീര്‍, പ്രേംരാജ്‌, ഉണ്ണി വണ്ടൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. നവോദയ കേന്ദ്ര കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ വിവേക്‌ മുഖ്യാതിഥി ടി.സി.ഷാജിക്കും കോയാമു വയനാട്‌ പ്രദീപ്‌ പൂത്തട്ടക്കും ഉപഹാരങ്ങള്‍ നല്‍കി. അനില്‍ പട്ടുവം സ്വാഗതവും ലക്ഷ്‌മണന്‍ നന്ദിയും പറഞ്ഞു.
ടി.എസ്‌.ആര്‍. പിള്ള രചനയും സംവിധാനവും നിര്‍വഹിച്ച എന്റെ നാട്‌ എന്ന ലഘുനാടകം അവതരിപ്പിച്ച ജൊമാക്‌ യൂനിറ്റംഗങ്ങള്‍ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി. ഗുരു ശശി നാരായണന്‍ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. മൗത്തും ഹയാത്തും എന്ന ഗാനത്തോടെ യുവ ഗായകന്‍ നൗഷാദ്‌ ഗുരുവായൂര്‍ തുടക്കമിട്ട ഗാനസന്ധ്യയില്‍ അജിത്‌, അനൂപ്‌ സ്റ്റാര്‍ സിംഗര്‍ ഫെയിം, സുനി റഹീമ, വില്‍സണ്‍, ലിബി ജയിംസ്‌, ശ്രേയ, രേഷ്‌മ രാജ്‌, മാസ്റ്റര്‍ നിരഞ്‌ജന്‍
എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ദാസ്‌ കോഴിക്കോട്‌ അവതാരകനായിരുന്നു.
പ്രേംരാജ്‌ കതിരൂര്‍, മനോഹരന്‍, ജയന്‍ ബേപ്പൂര്‍, സുനില്‍, പുരുഷോത്തമന്‍, മോഹനന്‍, സനല്‍, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.