തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ ഉണ്ണിത്താന്‌ ശിക്ഷ ലഭിക്കണം : ജോസി സെബാസറ്റിയന്‍

ദമാം: ഉണ്ണിത്താന്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അടിയന്തിരമായി അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയതായി ദമാമില്‍ കെ.പി.സി.സി. സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ ചോദ്യത്തിന്‌ മറുപടി നല്‍കി
കുറ്റാരോപണം ശരിയാണെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലുള്ളവരെ സാമൂഹിക ബഹിഷ്‌കരണമാണ്‌ വേണ്ടതെന്ന്‌ ഇനോക്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ അഭിപ്രായപ്പെട്ടു,. സത്യമെന്താമെന്ന്‌ അറിയില്ല, ശരിയായി അന്വേഷിക്കേണ്ടതുണ്ട്‌. തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന്‌ ഹമീദ്‌ പറഞ്ഞു.