`ജനാധിപത്യം അര്‍ത്ഥ പൂര്‍ണമാവാന്‍ ബാബരി മസ്‌ജിദ്‌ പുനര്‍നിര്‍മിക്കണം'�

ദമാം: ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അര്‍ഥപൂര്‍ണമാവണമെങ്കില്‍ ബാബരി മസ്‌ജിദ്‌ യഥാസ്ഥാനത്ത്‌ പുനര്‍നിര്‍മിക്കണമെന്ന്‌ ജുബൈലില്‍ സംഘടിപ്പിച്ച `ബാബരി മസ്‌ജിദും ലിബര്‍ഹാന്‍ കമ്മീഷനും' സെമിനാര്‍ അഭിപ്രായപ്പെട്ടു.�ജുബൈലില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കര്‍ണാടക ചാപ്‌റ്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഹമ്മദ്‌ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി.
ഫോറം കര്‍ണാടക പ്രസിഡന്റ്‌ മുഹമ്മദ്‌ ഷരീഫ്‌ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ അന്‍വര്‍ ഗുഡിനബല്ലി (ദാറുല്‍ ഇര്‍ഷാദ്‌), ഷബിര്‍ (ജംഇയ്യത്തുല്‍ ഫലാഹ്‌), മുഹമ്മദ്‌ ബഡ്‌വാള്‍ (ദക്ഷിണ കര്‍ണാടക സുന്നി സെന്റര്‍) എന്നിവര്‍ സംസാരിച്ചു.�ബാബരി മസ്‌ജിദ്‌ രാജ്യത്തെ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല; മറിച്ച്‌ മുഴുവന്‍ ജനാധിപത്യ മതേതരത്വ വിശ്വാസികളുടെയും ഭാവിയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ദേശീയ തലത്തില്‍ ഒരു മുസ്‌ലിം രാഷ്ട്രീയ ശക്തി ഇല്ലാതെ പോയതും ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ കാരണമായെന്ന്‌ സെമിനാറില്‍ സംസാരിച്ചവര്‍ ചൂിക്കാട്ടി. സമ്പൂര്‍ണ ശാക്തീകരണത്തിനുള്ള ശ്രമം മുസ്‌ലിം നേതൃത്വങ്ങളില്‍ നിന്നും ഉണ്ടാവണം. അബ്ദുല്‍ ഖാദര്‍ ഖിറാഅത്ത്‌ നടത്തി. മുഹമ്മദ്‌ ഇഖ്‌ബാല്‍ സ്വാഗതവും റിസ്‌വാന്‍ നന്ദിയും പറഞ്ഞു.�
`ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കുക' എന്ന സന്ദേശവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ ചാപ്‌റ്ററുകളുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയുടെ വിവിധ പ്രദേശങ്ങളില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതായി പത്രക്കുറിപ്പില്‍ അറിയിച്ചു.