കൊട്ടാരക്കര സ്വദേശി അല്‍കോബാറില്‍ നിര്യാതനായി.

ദമാം: അല്‍കോബാറില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം കൊട്ടാരക്കര കിഴക്കേ തിരുവല്ല അനില്‍ (28) ഞായറാഴ്‌ച വൈകുന്നേരമാണ്‌ മരിച്ചത്‌.
ഭാര്യ ഷീല അല്‍കോബാര്‍ അല്‍ മാന ആശുപത്രിയില്‍ സ്റ്റാഫ്‌ നഴ്‌സാണ്‌. നാല്‌ വയസുള്ള കുട്ടി നാട്ടിലാണ്‌.
അനില്‍ നേരത്തെ അല്‍കോബാര്‍ ജോലി ചെയ്‌തിരുന്നു. പുതിയ വിസയില്‍ എത്തി മൂന്ന്‌ മാസമാകുന്നതേയുള്ളു. കുടുംബം ഒരു മിച്ച്‌ താമസിക്കുന്നതിന്‌ രേഖകള്‍ ശരിപ്പെടുത്തി അല്‍കോബാറില്‍ ഫ്‌ളാറ്റ്‌ ഒരുക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. അതിനിടക്കാണ്‌ പെട്ടെന്ന്‌ അന്ത്യമുണ്ടായത്‌. മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക്‌ മാറ്റി.