`മുതലാളിത്ത, സമ്രാജ്യത്വ ശക്തികള്‍ കുടുംബ വ്യവസ്ഥ ശിഥിലമാക്കുന്നു'

ദമാം: ധാര്‍മികവും കെട്ടുറപ്പുമുള്ള കുടുംബ വ്യവസ്ഥയെ ശിഥിലമാക്കലാണ്‌ മുതലാളിത്ത, സാമ്രാജ്യത്വ ശക്തികള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും, അതിനെതിരെ സമൂഹവും പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ ജാഗത പാലിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.വി. റഹ്‌മാബി ആഹ്വാനം ചെയ്‌തു. സാമൂഹ്യ വിപ്ലവത്തിന്‌ സ്‌ത്രീശക്തി എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ജനവരി 24ന്‌ കുറ്റിപ്പുറത്ത്‌ നടത്തുന്ന വനിതാ സമ്മേളനത്തോടനുബന്ധിച്ച്‌ തനിമ കോബാര്‍ സോണ്‍ വനിതാ വിഭാഗം സംഘടിപ്പിച്ച കണ്‍വെന്‍ഷനെ നാട്ടില്‍ നിന്നും മൊബൈലില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമൂഹത്തിന്റെ മടിത്തട്ടെന്ന്‌ അറിയപ്പെടുന്ന കുടംബത്തിലെ ധാര്‍മിക ത്തകര്‍ച്ച സമൂഹത്തിന്റെ ധാര്‍മിക ത്തകര്‍ച്ചയാണ്‌. ഇസ്‌ലാമിന്റെ പൂര്‍വ ചരിത്രത്തില്‍ സമൂഹത്തിലെ അധാര്‍മികതകള്‍ക്കെതിരെ പടപൊരുന്നതില്‍ മുന്‍പന്തിയില്‍ നിരവധി ധീരവനിതകളെ കണാനാകുമെന്ന്‌ റഹ്‌മാബി എടുത്തുപറഞ്ഞു.
നജ്‌മുന്നീസ്‌ അബ്‌ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ശഹീദ സിറാജ്‌ വിഷയം അവതരിപ്പിച്ചു. വഹിദാ മന്‍സൂര്‍ സംസാരിച്ചു. അല്‍കോബാര്‍ വനിതാ വിഭാഗം കോഓര്‍ഡിനേറ്റര്‍ ബുഷ്‌റ സലാഹുദ്ദീന്‍ ഉദ്‌ബോധനം നടത്തി. ഹുദ മന്‍ഹാം ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു.