ഉണ്ണിത്താന്‍ - സാംസ്‌കാരിക കേരളത്തിന്‌ അപമാനം: നവോദയ

ദമാം: പൊതുപ്രവര്‍ത്തനത്തിന്റെ ഉന്നത മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നതും കോണ്‍ഗ്രസ്‌ പാര്‍ടിക്ക്‌ വന്ന ധാര്‍മിക അധ:പതനത്തിന്റെ ഉത്തമ ദൃഷ്‌ടാന്തവുമാണ്‌ ഉണ്ണിത്താന്‍ സംഭവമെന്ന്‌ ദമാം നവോദയ പ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടു. സ്വന്തം വനിതാ പ്രവര്‍ത്തകരെപോലും ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കുകയും, കൊലപ്പെടുത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്‌ സംസ്‌കാരത്തിന്റെ തുടര്‍ച്ച മാത്രമാണ്‌ ഇത്തരം സംഭവങ്ങള്‍. സ്വാതന്ത്ര്യ സമര പൈതൃകം കൈയൊഴിഞ്ഞ്‌ അമേരിക്കന്‍ അനുകൂല നയങ്ങളും ആഗോളവത്‌കരണ നയങ്ങളും വാരിപ്പുണരുന്ന കോണ്‍ഗ്രസ്‌ നയത്തിന്റെ സ്വാഭാവിക പരിണതികളാണ്‌ ഇത്തരം സംഭവങ്ങളെന്നും പ്രസ്‌താവന ചൂണ്ടിക്കാട്ടി.