അല്‍ഹസ അയൂനില്‍ ഗോപാലന്‍ കുടുംബ സഹായനിധി സമാഹരിക്കുന്നു

ദമാം: നാട്ടില്‍ അപകടത്തില്‍ നിര്യാതനായ പാലക്കാട്‌ മാരായമംഗലം, നെല്ലായ വണ്ടിക്കുന്നത്ത്‌ പറമ്പില്‍ ഗോപാലന്റെ നിരാലംബ കുടുംബത്തെ സഹായിക്കുന്നതിന്‌ ജനകീയ കമ്മിറ്റിക്ക്‌ രൂപം നല്‍കി. 24 വര്‍ഷം സൗദിയില്‍ ജോലി ചെയ്‌തിരുന്ന ഗോപാലന്‍ നവോദയ അല്‍ഹസ അയൂന്‍ യൂനിറ്റംംഗമായിരുന്നു. എട്ട്‌ മാസം മുമ്പ്‌ പക്ഷാഘാതം പിടിപ്പെട്ടതിനാല്‍ ചികിത്സക്ക്‌ നാട്ടില്‍ പോയതായിരുന്നു. അസുഖം ഭേദമായെങ്കിലും യാത്രക്കിടയില്‍ ബസില്‍ നിന്നും തെറിച്ച്‌ വീണതിനെത്തുടര്‍ന്നാണ്‌ മരിച്ചത്‌.
അയൂണ്‍ കേന്ദ്രമാക്കി ഇ.ജെ. പൈലി ചെയര്‍മാനും എം.കെ. രാധാകൃഷ്‌ണന്‍ കണ്‍വീനറും, .കെ. മാഹീന്‍, സി. രാജേഷ്‌ എന്നിവര്‍ ജോയിന്റ്‌ കണ്‍വീനര്‍മാരുമാരായാണ്‌ ജനകീയ കമ്മിറ്റി പ്രവര്‍ത്തിക്കുക. സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരികൃഷ്‌ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. തോമസ്‌, മോഹനന്‍ എസ്‌. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.ആര്‍. ചന്ദ്രന്‍, രാമചന്ദ്രന്‍ കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. -
സൈഫ്‌ വേളമാനൂര്‍.