ജിദ്ദ ദുരന്തം: എംബസിയുടെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തി: ജോസി സെബാസ്റ്റ്യന്‍

ദമാം: ജിദ്ദയിലെ പ്രളയ ദുരന്തം കഴിഞ്ഞ്‌ ഇത്രയും ദിവസം പിന്നിട്ടിട്ടും ഇന്ത്യന്‍ എംബസിയില്‍ നിന്നും ആവശ്യമായ തുടര്‍നടപടികളുണ്ടായില്ലെന്ന്‌ കെ.പി..സി.സി. സെക്രട്ടറി ജോസി സെബാസ്‌റ്റിയന്‍ പരിതപിച്ചു. ദുരന്തം കഴിഞ്ഞ്‌ ഇത്രയും ദിവസം പിന്നിട്ടിട്ടും ദുരന്തത്തിന്‌ ഇരയാവുകയോ, മരണമടയുകയോ ചെയ്‌ത മലയാളികളുടെയും, ഇന്ത്യക്കാരുടെയും കൃത്യമായ കണക്കുകള്‍ ഇന്ത്യന്‍ എംബസിയുടെ പ്‌ക്കല്‍ ഇല്ലാതെ വന്നതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. അല്‍കോബാറില്‍ ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഇനോക്‌) കോബാര്‍ മേഖലാ സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോസി സെബാസ്റ്റ്യന്‍. ജിദ്ദയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ കണ്ട അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ഇരയായവരുടെയും കുടുംബങ്ങളുടെയും ആശ്വാസത്തിന്‌ സഹായമെത്തിക്കാന്‍ രമേശ്‌ ചെന്നിത്തലയോടും വയലാര്‍ രവിയോടും ഫാക്‌സ്‌ വഴി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ മുഖ്യാധാരാ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരണം. സൗ1ദി സന്ദര്‍ശനത്തിലെ അനുഭവങ്ങളില്‍ നിന്നും താന്‍ മനസിലാക്കിയത്‌ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മുന്നില്‍ താന്‍ സമര്‍പ്പിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വ്യവസയാ മുരടിപ്പാണുള്ളത്‌. എന്നാല്‍ ഏത്‌ ചെറു സംരംഭത്തിന്‌ പിന്നനിലും പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്‌. എന്നത്‌ കേരളത്തിനും ഇന്ത്യക്കും ഒരു താങ്ങ്‌ തന്നെയാണ്‌. ദൗര്‍ഭാഗ്യവശാല്‍ മാറി മാറി വരുന്ന സ്‌ര്‍ക്കാരുകള്‍, ഏത്‌ സര്‍ക്കാരായിരുന്നാലും, പ്രവാസികളെ അവഗണഇക്കുന്ന സ്ഥിതിയാണ്‌ ഇന്നുള്ളതെന്ന്‌ ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു.
മതേതരത്വമാണ്‌ കോണ്‍ഗ്രസിന്റെ കാഴ്‌ചപ്‌#ാട്‌. തീവ്രവാദം ഏതെങ്കിലുമൊരു സമുദായത്തിന്റെ തലയില്‍ വെച്ചുകെട്ടാനാവില്ല. സാമ്പത്തികമായി ഇന്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്‌ വേണ്ടി ഇന്ത്യയില്‍ നിന്നു തന്നെ ആളുകളെ ഉപയോഗപ്പെടുത്താതിരിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു.
ഇനോക്‌ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. അല്‍കോബാര്‍ സെന്‍ട്രല്‍ യൂനിറ്റ്‌ പ്രസിഡന്‍റ്‌ മാത്യു ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. പി.എം. നജീബ്‌, ജവാദ്‌ മൗലവി, അബ്‌ദുല്‍ റഹ്‌മാന്‍ കാവുങ്ങല്‍, തമ്പി പത്തിശ്ശേരി, പി.എ. നൈസാം, ബിജു കല്ലുമല, കുഞ്ഞിമുഹമ്മദ്‌ കടവനാട്‌, മുജീബ്‌ കളത്തില്‍, നാസര്‍ ജമാല്‍ , നാസര്‍ കൊയാലി എന്നിവര്‍ ആശംസ നേര്‍ന്നു. സുലൈമാന്‍ നിരണം നോര്‍ത്ത്‌ യൂനിറ്റ്‌ പ്രസിഡന്റ്‌ മെമന്റോ സമ്മാനിച്ചു. സജു ഏര്‍ണെസ്റ്റ്‌ അബ്രോ പൊന്നാട അണിയിച്ചു. സന്തോഷ്‌ തോമസ്‌, പി.എസ്‌. സഗീര്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. അബ്‌ദുല്‍സലാം ചങ്ങനാശ്ശേരി സ്വാഗതവും ഇ.കെ. സലീം നന്ദിയും പറഞ്ഞു.