മാര്‍ത്താണ്‌ഡം സ്വദേശി സുന്ദര്‍ദാസിനെക്കുറിച്ച്‌ സുഹൃത്തുക്കള്‍ വിവരം തേടുന്നു

ദമാം: കന്യാകുമാരി മാര്‍ത്താണ്‌ഡം സ്വദേശി സുന്ദര്‍ദാസിനെ (40) കുറിച്ച്‌ സുഹൃത്തുക്കള്‍ വിവരം തേടുന്നു. ഖതീഫ്‌ അവാമിയയിലെ സ്‌പോണ്‍സറുടെ കീഴില്‍ രണ്ട്‌ വര്‍ഷമായി സൗദിയിലുള്ള സുന്ദര്‍ ദാസ്‌ ഹയറിംഗ്‌ കമ്പനിയിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. അല്‍ഹസയിലും കോബാറിലും ജോലി ചെയ്‌തിട്ടുണ്ട്‌.
എല്ലാ മാസവും ഒരു തവണ മുടങ്ങാതെ ഖതീഫിലുള്ള തങ്ങളുടെ അടുത്ത്‌ വരാറുണ്ടായിരുന്നുവെന്ന്‌ കൂട്ടുകാരായ സേവ്യര്‍, അനില്‍ എന്നിവര്‍ പറയുന്നു.
എന്നാല്‍ രണ്ട്‌ മാസമായി സുന്ദര്‍ദാസിനെക്കുറിച്ച്‌ വിവരമൊന്നുമില്ലെന്നതാണ്‌ സുഹൃത്തുക്കളെ വേവലാതിപ്പെടുത്തുന്നത്‌. സ്‌പോണ്‍സറെ കണ്ടുവെങ്കിലും ദാസിനെക്കുറിച്ച്‌ അദ്ദേഹവും വിവരം തേടുകയാണ്‌.
ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്‌. ഇവരുമായും രണ്ട്‌ മാസമായി ദാസ്‌ ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍ കുടുംബവും ഉല്‍ക്കണ്‌ഠയിലാണ്‌. സുന്ദര്‍ദാസിന്റെ കൈവശമുള്ള 0564389946 മൊബൈല്‍ നമ്പറും സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുകയാണ്‌. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0506370601, 0555209104 എന്നീ മ്പറുകളില്‍ അറിയിക്കണമെന്ന്‌ സുഹൃത്തുക്കള്‍ അഭ്യര്‍ത്ഥിച്ചു.