ദമാമില്‍ മലയാളി ഡോക്‌ടറുടെ കാര്‍ കളവ്‌ പോയി

ദമാം: താമസസ്ഥലത്തിനുടത്ത്‌ പാര്‍ക്ക്‌ ചെയ്‌ത മലയാളി ഡോക്‌ടറുടെ കാര്‍ കളവ്‌ പോയി. ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ ഓഫ്‌താല്‍മിഷ്യന്‍ ഡോ. കബീറിന്റെ 93 എക്‌സ്‌ എല്‍ മോഡല്‍ വെള്ള ടൊയോട്ട കൊറോള (നമ്പര്‍ യു.എക്‌സ്‌.എ. 6037) കാറാണ്‌ ദമാം ഗസ്സാസ്‌ മേഖലയില്‍ നിന്നും കാണാതായത്‌. വൈകുന്നേരം നാല്‌ മണിക്ക്‌ ശേഷം നിര്‌ത്തിയിട്ട വാഹനത്തിന്‌ സമീപം ആറ്‌ സ്വദേശി യുവാക്കളെ കെട്ടിടത്തിലെ വാച്ചമാന്‍ കണ്ടിരുന്നു. യുവാക്കളെ വാച്ച്‌മാനെ പേടിപ്പിച്ച്‌ ഓടിച്ച യുവാക്കള്‍ മഗ്‌രിബിന്‌ മുമ്പ്‌ കാര്‍ തട്ടിയെടുത്ത്‌ കടന്നുകളഞ്ഞു. കണ്ടുകിട്ടുന്നവര്‍ 0501371516 നമ്പറില്‍ വിവരം നല്‍കണമെന്ന്‌ ഡോക്‌ടര്‍ കബീര്‍ അഭ്യര്‍ത്ഥിച്ചു