ദമാമില്‍ മലയാളിയുടെ കാര്‍ കളവ്‌ പോയി


ദമാം: ലേബര്‍ ഓഫീസിന്‌ സമീപം താമസസ്ഥലത്ത്‌ നിര്‍ത്തിയിട്ട മലയാളിയുടെ കാര്‍ കളവ്‌ പോയിയ സഫ മെഡിക്കല്‍ സെന്ററില്‍ ഡ്രൈവറായ കണ്ണൂര്‍ സ്വദേശി മുജീബിന്റെ വെളുത്ത നിറമുള്ള 2001 മോഡല്‍ കാംറി കാറാണ്‌ (നമ്പര്‍ വി.ജി.എ 3386) കാണാതായത്‌. ലേബര്‍ ഓഫീസിന്‌ സമീപം താമസസ്ഥലത്ത്‌ ബുധനാഴ്‌ച രാത്രി പതിനൊന്നര മണിക്ക്‌ നിര്‍ത്തിയിട്ടതായിരുന്നു. ഇന്നലെ രാവിലെ ആറ്‌ മണിക്കാണ്‌ കാര്‍ കാണാനില്ലെന്ന്‌ അറിഞ്ഞത്‌. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. കണ്ടുകിട്ടുന്നവര്‍ 05605 94904 എന്ന നമ്പറില്‍ വിവരം നല്‍കണമെന്ന്‌ മുജീബ്‌ അഭ്യര്‍ത്ഥിച്ചു.