ഖുര്‍ആന്‍ പരീക്ഷാ പദ്ധതി 11-ാം ഘട്ടം ഹഫര്‍ അല്‍ ബാത്തിനില്‍ തുടക്കമായി

ദമാം: സൗദിയില്‍ ഒന്നാകെ സംഘടിപ്പിക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാ പാഠ്യപദ്ധതിയുടെ പതിനൊന്നാം ഘട്ടം ഹഫറില്‍ ഉദ്‌ഘാടനം ചെയ്‌തു. സൗദി ചാനല്‍ ജീവനക്കരനായ അടൂര്‍ സ്വദേശി അനിലിന്‌ സിലബസിന്റെ ആദ്യ പ്രതി നല്‍കി ഹഫര്‍ ജാലിയാത്ത്‌ അസിസ്റ്റന്റ്‌ മുദീര്‍ മന്‍സൂര്‍ അല്‍ ശമ്മരി ഉദ്‌ഘാടനം നിര്‍വഹിച്ചു.
ബഹുജനങ്ങളിലേക്ക്‌ വിശിഷ്യ ഇസ്‌ലാമേതര മതസ്ഥരിലേക്ക്‌ വിശുദ്ധ ഖുര്‍ആന്റെ ആശയാദര്‍ശങ്ങള്‍ എത്തിക്കുന്നതിന്‌ ഇത്തരം പദ്ധതികള്‍ വളരെയധികം ഉപകരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്താം ഘട്ട പൊതു പരീക്ഷയില്‍ ഹഫറില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. പതിനൊന്നാം ഘട്ട സിലബസ്‌ ആസ്‌പദമാക്കിയുള്ള പഠന ക്ലാസ്‌ എല്ലാ തിങ്കളാഴ്‌ചകളിലും രാത്രി 12 മണി മുതല്‍ ഒരു മണി വരെ ഇസ്‌ലാഹി സെന്ററില്‍ നടക്കുമെന്ന്‌ സംഘാടകര്‍ അിറയിച്ചു.