രേഖകളും പണവുമടങ്ങിയ പേഴ്‌സ്‌ ദമാമില്‍ നഷ്‌ടമായി

ദമാം: ഇഖാമയും ഡ്രൈവിംഗ്‌ ലൈസന്‍സും പണവും മറ്റ്‌ രേഖകളുമടങ്ങുന്ന പേഴ്‌സ്‌ എ.ടി.എം. കൗണ്ടറില്‍ മറന്നുവെച്ച മലയാളിക്ക്‌ നഷ്‌ടമായി. അല്‍കോബാറില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി നൈസാം അബ്‌ദുല്‍ ഗഫൂറിനാണ്‌ ഈ ദുരനുഭവം. ദമാമില്‍ അല്‍ വാഹ മാളിന്‌ സമീപം എന്‍.സി.ബിയുടെ ടെല്ലര്‍ മെഷീന്‌ മീതെ പേഴ്‌സ്‌ വെച്ച്‌ മെഷിനില്‍ നിന്നും പണമെടുക്കുകയായിരുന്നു. അതിനിടെ ഫോണ്‍ വന്നപ്പോള്‍ മെഷീനിലെ പണവുമെടുത്ത്‌ പുറത്ത്‌ കടക്കുന്ന തിരക്കില്‍ പേഴ്‌സ്‌ എടുക്കാന്‍ വിട്ടു. അല്‍പ്പസമയത്തിനകം തിരിച്ചെത്തിയെങ്കിലും പേഴ്‌സ്‌ കണ്ടില്ലെന്ന്‌ നൈസാം പറഞ്ഞു. ദമാം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. കണ്ടുകിട്ടുന്നവര്‍ 05422 31767 നമ്പറില്‍ വിവരം നല്‍കണമെന്ന്‌ നൈസാം അഭ്യര്‍ത്ഥിച്ചു.


ദമാമില്‍ മലയാളിയുടെ പണം നഷ്‌ടമായി


ദമാം: മലയാളിയുടെ പണം ദമാമില്‍ നഷ്‌ടപ്പെട്ടു. ദമാം പാരഗണ്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട്‌ സ്വദേശി കോയസനാണ്‌ പാന്റ്‌ പോക്കറ്റില്‍ സൂക്ഷിച്ച പണം മസ്‌ജിദ്‌ റയാനും ദമാം ടൊയോട്ട റോഡിനും മധ്യേ നഷ്‌ടമായത്‌. കെത്തുന്നവര്‍ പാരഗണ്‍ റസ്റ്റോറന്റിലോ മൊബൈല്‍ 0507914561 നമ്പറിലോ ബന്ധപ്പെട്ട്‌ വിവരം നല്‍കണമെന്ന്‌ കോയസ്സന്‍ അഭ്യര്‍ത്ഥിച്ചു.