തീവ്രവാദത്തിനെതിരെ ദമാം മലപ്പുറം ജില്ലാ കെ.എം.സി.സി കാമ്പയിന്‍ നടത്തും

ദമാം: പാവനം ഭാരതം, പാതകം ഭീകരത എന്ന പ്രമേയവുമായി തീവ്രവാദ വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്‌ കെ.എം.സി.സി. ദമാം മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അല്‍കോബാറില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ കെ.പി. മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ഭീകരവാദ - തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളവും തീരെഴുതിക്കൊടുക്കുന്നതിനുള്ള പിണറായി - മഅദനി കൂട്ടുകെട്ടിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട്‌ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാനിയിലുമുള്ള വോട്ടര്‍മാരുടെ തീരുമാനം മാര്‍ക്‌സിസ്റ്റ്‌ പാര്‍ടിക്കും, മഅദനി തുടങ്ങിയ ലീഗ്‌ വിരുദ്ധ തീവ്രവാദക്കാര്‍ക്കുമുള്ള എക്കാലത്തേക്കുമുള്ള മുന്നറിയിപ്പായിരുന്നുവെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. മഅദനി, സൂഫിയ മഅദനിമാര്‍ക്കെതിരെ തടിയന്റവിട നാസറിന്റെ വെളിപ്പെടുത്തലുകളുടെ ജാള്യതയില്‍ നിന്നും തടിയൂരാന്‍ ശ്രമിക്കുന്ന സി.പി.എം. ഇപ്പോള്‍ പ്രസ്‌തുത കൂട്ടുകെട്ട്‌ തെറ്റായിപ്പോയി എന്ന്‌ പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കാരാട്ടും പിണറായിയും മഅദനിയെയും സൂഫിയയെയും കൂട്ടി മലപ്പുറം, പൊന്നാനി മണ്‌ഡലങ്ങളില്‍ വന്ന്‌ വോട്ടര്‍മാരുടെ മുന്നില്‍ ഏത്തമിടണം. വി.എ. ലത്തീഫ്‌, അബ്‌ദുല്‍ കരീം പുഴക്കാട്ടിരി, മിര്‍ഷാദ്‌, അബ്‌ദുല്ല അമിനിക്കാട്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജിദ്ദ കെ.എം.സി.സി. നേതാവ്‌ ബി. അബ്‌ദുഹാജി (മൊറയൂര്‍)യുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ ചേലേമ്പ്ര സ്വാഗതവും ട്രഷറര്‍ നാസര്‍ നാലകത്ത്‌ നന്ദിയും പറഞ്ഞു.