കല്ലമ്പലം നാസുമുദ്ദീന്റെ നിരാലംബ കുടുംബത്തെ സഹായിക്കാന്‍ ജനകീയ കമ്മിറ്റി രൂപം കൊണ്ടു

അല്‍ഹസ: അസുഖം കാരണം ചികിത്സക്കിടെ നാട്ടില്‍ മരണമടഞ്ഞ തിരുവനന്തപുരം കല്ലമ്പലം മുട്ടന്‍വിള വട്ടേക്കോണം ഷാ മന്‍സിലില്‍ നസീമുദ്ദീന്റെ കുടുംബത്തെ സഹായിക്കുന്നതിന്‌ ജനകീയ കമ്മിറ്റി രൂപംകൊണ്ടു. നവോദയ അല്‍ ഹസ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുബാറസ്‌ കേന്ദ്രീകരിച്ച്‌ പതിനഞ്ചംഗ സമിതിയാണ്‌ രൂപീകരിച്ചത്‌. മണികണ്‌ഠന്‍ കണ്‍വീനറും, പ്രസാദ്‌, ഷാനവാസ്‌ എന്‌നിവര്‍ ജോയിന്റ്‌ കണ്‍വീനര്‍മാരും സലീം ചചെയര്‍മാനുമായി രിക്കും.
ഇരുപത്തിയഞ്ചിലേറെ വര്‍ഷമാ.യി മുബറസില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന നസീമുദ്ദീന്‍ സജീവ നവോദയ പ്രവര്‍ത്തകനായിരുന്നു. ഭാര്യ നൗഫിറ ബീവിയും, മുഹമ്മദ്‌ ഷാ (14), മകള്‍ ഇര്‍ഫാന (9), മകള്‍ മുനീറ (6) എന്നീ മൂന്ന്‌ മക്കളുമടങ്ങുന്നതാണ്‌ കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനും ഭാവി ഭദ്രമാക്കുന്നതിനും ആവശ്യമായ ശ്രമം വേണമെന്ന്‌ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പ്രവാസി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷയുടെ ഭാഗമായാണ്‌ നവോദയ കുടുംബ സഹായം നല്‍കുന്നത്‌. ചികിത്സാ സഹായമായി നേരത്തെ സഹായധനം സമാഹരിച്ച്‌ നല്‍കിയിരുന്നു.
മുബാറസ്‌ യൂനിറ്റ്‌ ഓഫീസില്‍ നടന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗത്തില്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ്‌ ചാലില്‍, മധു മള്ളായി എന്നിവര്‌ സംസാരിച്ചു. ഷാനവാസ്‌ അനുശോചനം രേഖപ്പെടുത്തി. ഡിസംബര്‍ 31നകം പ്രവര്‍ത്തനം പൂര്‍ത്തീകരിക്കത്തക്ക വിദം ക്രമീകരണം നടത്തുമെന്‌ന്‌ ഭാരവാഹികള്‍ പിന്നീട്‌ അറിയിച്ചു. - സൈഫ്‌ വേളമാനൂര്‍.