ദമാം സെന്‍ട്രല്‍ കെ.എം.സി.സി: സി.എച്ച്‌. മൗലവി വീണ്ടും പ്രസിഡന്‍റ്‌

ദമാം: കെ.എം.സി.സി. ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി സി.എച്ച്‌. മൗലവിയെ വീണ്ടും തിരഞ്ഞെടുത്തു. മാമു നിസാര്‍ ആണ്‌ പുതിയ ജനല്‍ സെക്രട്ടറി.
ഹംസ മമ്പുറം, ഇബ്രാഹിം മൗലവി (വൈ. പ്രസി.), അസീസ്‌ വെളിമുക്ക്‌, ആബിദ്‌ കൊടുവള്ളി (സെക്ര.), എം.ടി. അബ്‌ദുല്‍ റഹ്‌മന്‍ (ട്രഷ.) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. അംഗത്വ അടിസ്ഥാനത്തില്‍ ചേര്‍ന്ന കൗണ്‍സിലിലാണ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌.
ദമാം സഫ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കിഴക്കന്‍ പ്രവിശ്യാ സെക്രട്ടറി ടി.എം. ഹംസ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കിഴക്കന്‍ പ്രവിശ്യാ നേതാക്കളും മറ്റ്‌ ജില്ലാ, കേന്ദ്ര കമ്മിറ്റി നേതാക്കളും സംബന്ധിച്ചു. സി.എച്ച്‌. മൗലവി അധ്യക്ഷനായിരുന്നു. ഹമീദ്‌ വടകര സ്വാഗതവും മാമു നിസാര്‍ നന്ദിയും പറഞ്ഞു.