ജുബൈല്‍ ഗ്ലോബല്‍ കുടുംബ സംഗമത്തില്‍ പ്രമുഖര്‍ക്ക്‌ ആദരം

ദമാം: സാംസ്‌കാരിക സംഗമവും കലാപരിപാടികളുമായി ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ജുബൈല്‍ ചാപ്‌റ്റര്‍പത്താം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി പ്രവിശ്യയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.ജി.ആര്‍. നായര്‍, പി.ജെ.ജെ. ആന്റണി, ഉമറുദ്ദീന്‍ എന്നിവരെ ആദരിച്ചു. ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍, പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി,. പ്രകാശ്‌ വെട്ടിയാട്ടില്‍ എന്നിവര്‍ പൊന്നാടയണിയിച്ചു.ജുബൈല്‍ സൗദി ഷവറോണ്‍ ബീച്ച്‌ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
കൗണ്‍സില്‍ ദമാം ചാപ്‌റ്റര്‍ സെക്രട്ടറി ജഗിമോന്‍ ജോസഫ്‌, ദാസ്‌ കോഴിക്കോട്‌,ആന്റണി (ഇനോക്‌), യു.എ. റഹീം (കെ.എം.സി.സി), പ്രേംരാജ്‌ (നവോദയ), സുബൈര്‍ കുട്ടി (ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം) എന്നിവര്‍ ആശംസ നേര്‍ന്നു. ഗാനങ്ങളും നൃത്തനൃത്ത്യങ്ങളും സ്‌കിറ്റുകളും കുടുംബ മേളക്ക്‌ കൊഴുപ്പേകി.
സെക്രട്ടറി ജോണി മഞ്ഞപ്ര നന്ദി പറഞ്ഞു. ജോണി കരിങ്ങന്‍, കൃഷ്‌ണദാസ്‌, നൂഹ്‌ പാപ്പിനിശ്ശേരി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.