ഇസ്‌ലാമിക സന്ദേശം പകര്‍ന്ന `ഈദ്‌ മിലന്‍' ശ്രദ്ധേയമായി.

ദമാം: ഈദ്‌ ആഘോഷങ്ങളുടെ പതിവു ചേരുവകളില്‍ നിന്നും വ്യത്യസ്‌തമായി
ഇതര മതസ്ഥര്‍ക്ക്‌ വിരുന്നൊരുക്കിയും ഇസ്‌ലാമിക സന്ദേശം പകര്‍ന്നും ദമാമില്‍ നടന്ന `ഈദ്‌ മിലന്‍' ശ്രദ്ധേയമായി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തമിഴ്‌നാട്‌ ചാപ്‌റ്ററാണ്‌ വ്യത്യസ്‌തമായ പെരുന്നാളാഘോഷം സംഘടിപ്പിച്ചത്‌. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്‌ ഈദ്‌ മിലന്‍ ഒരുക്കുന്നത്‌.
പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോറം പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി ഇതര മതസ്ഥരും പങ്കെടുത്തു. റിയാസ്‌ ഏര്‍വാടി അധ്യക്ഷത വഹിച്ചു.�അല്‍ സാമില്‍ സ്റ്റീല്‍സ്‌ സീനിയര്‍ എഞ്ചിനീയറും കോളമിസ്റ്റുമായ ബാലസുബ്രഹ്മണ്യം ഉല്‍ഘാടനം ചെയ്‌തു. താന്‍ മനസ്സിലാക്കിയ ഇസ്‌ലാമിനെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. അല്‍കോബാര്‍ ഇസ്‌ലാമിക്‌ ദഅ്‌വാ സെന്റര്‍ തമിഴ്‌ വിഭാഗം പ്രബോധകന്‍ മൗലവി റഹ്‌മത്തുല്ല ഇംതാദി `ഇസ്‌ലാം: ഒരു മുഖവുര' എന്ന വിഷയം അവതരിപ്പിച്ച്‌ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സദസ്സില്‍ നിന്നുള്ള സംശയങ്ങള്‍ക്ക്‌ എഞ്ചിനീയര്‍ സക്കരിയ (ചെന്നൈ) മറുപടി നല്‍കി.�ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തമിഴ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസല്‍ ചെന്നൈ അതിഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ സമ്മാനിച്ചു.�ഏറ്റവും നല്ല ചോദ്യകര്‍ത്താവിനും ടോക്കണ്‍ നറുക്കെടുപ്പ്‌ വിജയിക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ സാദിഖ്‌ മീരാന്‍ (നാഗര്‍കോവില്‍), മൗലവി ഉവൈസി (ശ്രീലങ്ക) എന്നിവര്‍ നിര്‍വ്വഹിച്ചു. കേവലം ആഘോഷങ്ങള്‍ക്കപ്പുറം ഇതര മതസ്ഥര്‍ക്ക്‌ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും, ഇസ്‌ലാമിനെക്കുറിച്ച അവരുടെ വികലമായ സങ്കല്‍പ്പം മാറ്റിയെടുക്കുകയുമാണ്‌ `ഈദ്‌ മിലനി'ലൂടെ ലക്ഷ്യമാക്കുന്നതെന്ന്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടിപ്പുസുല്‍ത്താന്‍ കടയനല്ലൂര്‍ പറഞ്ഞു.� ആഷിഖ്‌ തിരുവിതാംകോട്‌ സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു.� ഹാജാ ഖുത്‌ബുദ്ദീന്‍ ഖിറാഅത്ത്‌ നടത്തി.