ദമാമില്‍ വെളിച്ചം കൈയെഴുത്ത്‌ മാസിക പ്രകാശനം

ദമാം: നവോദയ ദമാം ബാദിയ ഘടകം തയാറാക്കിയ വെളിച്ചം കൈയെഴുത്ത്‌ മാസികയുടെ പ്രകാശനം സാംസ്‌കാരിക പ്രവര്‍ത്തകനും, പ്രവാസ ജാലകം സംവിധായകനുമായ എന്‍.യു. ഹാഷിം നിര്‍വഹിച്ചു. അല്‍ മുന ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റ്റര്‍ മാസിക ഏറ്റുവാങ്ങി. ദേവന്‍ പട്ടാമ്പി പത്രാധിപരും സി.പി.എ.ഗഫൂര്‍, ഷാജു അഞ്ചേരി, രാജേന്ദ്രന്‍ വരവിള എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ്‌ വെളിച്ചം ഒരുക്കിയത്‌. ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ (ഗേള്‍സ്‌ സെക്‌ഷന്‍) ലഫ്‌. കേണല്‍ ജെ.എഫ്‌. റോഖ്‌, സി.വി. ജോസ്‌, ബഷീര്‍ വരോട്‌, പി.ടി. അലവി, കൃഷ്‌ണകുമാര്‍, സാജു ജോസഫ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.