നെസ്റ്റോ സെവന്‍സ്‌ ഫുട്‌ബോള്‍ മേളയില്‍ എ.ബി.സി യൂനൈറ്റഡ്‌ എഫ്‌.സി ജേതാക്കള്‍

ദമാം: നെസ്റ്റോയും യുനൈറ്റഡ്‌ എഫ്‌.സിയും സംയുക്തമായി സംഘടിപ്പിച്ച സെവന്‍സ്‌ ഫുട്‌ബോള്‍ ഫെസ്റ്റില്‍ എ.ബി.സി. യുനൈറ്റഡ്‌ എഫ്‌. സി ടീം ജേതാക്കളായി. അല്‍കോബാര്‍ ഗോസൈബി ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഖാലിദിയ അല്‍ മുസ്‌തനീറിനെയാണ്‌ അവര്‍ പരാജയപ്പെടുത്തിയത്‌.
ഫൈഫനലിന്റെ വീറും വാശിയും ഇരു ടീമുകളഉം കാഴ്‌ചവെച്ചു. കളിയുടെ പതിനൊന്നാം മിനുട്ടില്‍ എ.ബി.സിയുടെ ഹസ്സന്‍ കൂട്ടി നേടിയ ആദ്യഗോള്‍ തിരിച്ചടിക്കാന്‍ മുസ്‌തനീര്‍ ടീം മിന്നുന്ന പ്രകടനം കാഴ്‌ചവെച്ചു. ഇരുപത്തിയൊന്നാം മിനിട്ടില്‍ മുസ്‌തനീര്‍ സ്‌ട്രൈക്കര്‍ ഷാജി നവാസിന്റെ കാലില്‍നിന്നുള്ള ഉഗ്രന്‍ ഷോട്ടിലൂടെ മറുപടി ഗോളിലൂടെ സമനില നേടി. ഇരു ടീമുകളും ശക്ത്‌മായ മുന്നേറ്റങ്ങള്‍ നടത്തിയെങ്ങിലും പിന്നീട്‌ ഗോളുകള്‍ ഒന്നും പിറന്നില്ല. ടൈബ്രേക്കറില്‍ ഗോളി റിയാസിന്റെ മികച്ച പ്രകടനമാണ്‌ എ.ബി.സി ടീമിന്‌ കപ്പ്‌ സമ്മാനിച്ചത്‌.
ഫൈനല്‍ മത്സരത്തിന്‌ മുമ്പ്‌ ആദ്യകാല കളിക്കാര്‍ അണിനിരന്ന ഉമ്മര്‍ മമ്പാട്‌ നയിച്ച ഫ്രന്റ്‌സും അഷ്‌റഫ്‌ വയനാട്‌ നയിച്ച ബ്രദേര്‍സും തമ്മില്‍ പ്രദര്‍ശന മത്സരം നടന്നു. ബ്രദേര്‍സ്‌ ടീം വിജയികളായി, ദിനേഷാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. മുഖ്യാതിഥികളായ മുഹമ്മദ്‌ നജാത്തി, മുഹമദ്‌ അഷ്‌റഫ്‌ (നെസ്റ്റോ), ആന്റണി (അറ്റ്‌ലസ്‌) തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച ടീമായി എക്‌സ്‌ട്രാ എഫ്‌.സി. നേപ്പാള്‍ അര്‍ഹരായി. റിയാസ്‌ എ.ബി.സി (ഗോളി), ദീപക്‌ എഫ്‌.സി. നേപ്പാള്‍ (ഫോര്‍വേര്‍ഡ്‌) ശൗലിക്‌, മുസ്‌തനീര്‍ (ഡിഫന്റര്‍), ഷെമീര്‍ ചെമ്പ്രകശേരി- എ.ബി.സി (മാന്‍ ഓഫ്‌ ദി ടൂര്‍ണമെന്റ്‌ ) തുടങ്ങിയവരെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക്‌�മുഹമദ്‌ അഷ്‌റഫ്‌ (നെസ്റ്റോ), ആന്റണി (അറ്റ്‌ലസ്‌), രാജു ലുകാസ്‌ തുടങ്ങിയവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്‌തു. പ്രതികൂല കാലാവസ്ഥയിലും നിരവധി സ്വദേശികളും വിദേശികളും കളി കാണാനെത്തി, മുജീബ്‌ കളത്തില്‍ സ്വാഗതവും ശരീഫ്‌ മാന്നൂര്‍ നന്ദിയും പറഞ്ഞു.
ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസിയേഷന്റെ സഹകരണത്തോടെ നവമ്പര്‍ അഞ്ചിന്‌ ആരംഭിച്ച സെവന്‍സ്‌ ഫുട്‌ബോള്‍ ഫെസ്റ്റില്‍ പന്ത്രണ്ട്‌ ടീമുകളാണ്‌ പങ്കെടുത്തത്‌. ടൂര്‍ണമെന്റ്‌�വിജയിപ്പിച്ച എല്ലാവര്‍ക്കും യുനൈറ്റഡ്‌ എഫ്‌.സി ഭാരവാഹികള്‍ നന്ദിഅറിയിച്ചു.