എറണാകുളം ജില്ലാ ഈദ്‌ ഫെസ്റ്റ്‌ സമ്മാന വിതരണം

ദമാം: എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈദ്‌ ഫെസ്റ്റ്‌ 2009 പരിപാടിയുടെ ഭാഗമായി നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പില്‍ ഇമാമുദ്ദീന്‍ കൊല്ലം ഒന്നാം സമ്മാനമായ ലാപ്‌ടോപ്പിന്‌ അര്‍ഹനായി. രണ്ടും മൂന്നും നാലും സമ്മാനങ്ങളായ വാഷിംഗ്‌ മെഷീന്‍, കളര്‍ ടിവി, മൊബൈല്‍ ഫോണ്‍ എന്നിവക്ക്‌ യഥാക്രമം സുരേഷ്‌ വലപ്പാട്‌, ഷൂകൂര്‍ മൂവാറ്റുപുഴ, അമ്മുക്കുഞ്ഞ്‌ പറവൂര്‍ എന്നിവരും അര്‍ഹരായി. പ്രസിഡന്റ്‌ സി.പി. മുഹമ്മദാലി, സെക്രട്ടറി പരീത്‌ കാവാട്‌, ട്രഷറര്‍ ഹംസ ഇടപ്പിള്ളി, വൈസ്‌ പ്രസിഡന്റ്‌ ആസാദ്‌ കലൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.