ഇശലുകളുടെ ഈണവുമായി കോബാറില്‍ കുടുംബ സംഗമം

ദമാം: ഈണമാര്‍ന്ന ഇശലുകളുമായി ശിഹാബുദ്ദീന്‍ കൊയിലാണ്ടിയും നാസര്‍ അണ്ടോണയും അല്‍കോബാറില്‍ മാപ്പിളപ്പാട്ട്‌ പ്രേമികള്‍ക്ക്‌ വിരുന്നൊരുക്കി. അല്‍കോബാറില്‍ സുഹൃദ്‌സംഘം സംഘടിപ്പിച്ച ഈദ്‌ കുടുംബ സംഗമത്തില്‍
ബച്ചന്‍ അഷ്‌റഫ്‌, അബ്‌ദുല്‍ ജബ്ബാര്‍ കോഴിക്കോട്‌. നജ്‌മ ഹസന്‍, ഇഫ്‌തിയാസ്‌ തുടങ്ങിയവരുടെ ഹിന്ദി, മലയാളം സിനിമാ ഗാനങ്ങളും, സാദ്‌ നജീബിന്റെ ഗാനവും സദ, ഹന എന്നീ കുട്ടികളുടെ ഡാന്‍സും പരിപാടിക്ക്‌ കൊഴുപ്പേകി. ഫസലും കെ.പി. മമ്മു മാസ്റ്ററും വിവിധ ചോദ്യങ്ങളുമായി സദസിന്‌ മുന്നിലെത്തി.
മുഹമ്മദ്‌ നജാത്തി ഈദ്‌ സന്ദേശം നല്‍കി. അഹമ്മദ്‌ പുളിക്കല്‍ എന്ന വല്യാപ്പു, റിയാസ്‌ മാഹി, ലത്തീഫ്‌ തലശ്ശേരി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ നല്‍കി.
ടി.പി.എം. ഫസല്‍ സ്വാഗതം പറഞ്ഞു. ബക്കര്‍ എടയന്നൂര്‍ അവതാരകനായിരുന്നു.