ജിദ്ദ പ്രളയം : ദമാമില്‍ സഹായം സമാഹരിക്കുന്നു

ദമാം: രണ്ടാഴ്‌ച മുമ്പ്‌ ജിദ്ദയിലുണ്ടായ പ്രളയത്തിന്‌ ഇരയായി കഷ്‌ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന്‌ കിഴക്കന്‍ പ്രവിശ്യയില്‍ ഗവണ്മെന്റിന്‌ കീഴിലുള്ള വിവിധ ജീവകാരുണ്യ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍ സംഭാവനസമാഹരണം തുടങ്ങി. പ്രവിശ്യയിലെ വിവിധ കച്ചവട സ്ഥാപനങ്ങള്‍, കമ്പനിയുടമകള്‍, വാണിജ്യ പ്രമുഖര്‍ എന്നിവരില്‍ നിന്നും നല്ല സഹകരണമാണ്‌ ലഭിച്ചതെന്ന്‌ സംഘാടകര്‍ പറഞ്ഞു. പത്ത്‌ സഘങ്ങളായാണ്‌ സംഭാവനകള്‍ സമാഹരിക്കുന്നത്‌.