ദമാമില്‍ എടത്വാ അലുംനി ഈദ്‌ സംഗമം

ദമാം: എടത്വാ സെന്റ്‌ അലോഷ്യസ്‌ സ്‌കൂള്‍ - കോളേജ്‌ അലുംനി അസോസിയേഷന്‍ ഈദ്‌ സംഗമം സംഘടിപ്പിച്ചു. കലാപരിപാടികളുടെ ഉദ്‌ഘാടനം എം.എം. ബാബുക്കുട്ടി നിര്‍വഹിച്ചു. അന്നമ്മ തോമസ്‌, സന്തോഷ്‌ തോമസ്‌, സി.ജെ. തോമസ്‌, സി.ജെ. വര്‍ഗീസ്‌, എന്നിവര്‍ ആശംസ നേര്‍ന്നു. ജസ്റ്റിന്‍ തോമസ്‌, ടോം തായങ്കരി, ഈപ്പന്‍ വര്‍ഗീസ്‌ എടത്തില്‍, ഷിബു ചാണ്ടി, ഷിബു സെബാസ്റ്റ്യന്‍, റെന്നി, ജിമ്മി ജെയിംസ്‌ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. തമ്പി പത്തിശ്ശേരി അധ്യക്ഷനായിരുന്നു. വര്‍ഗീസ്‌ എടത്വാ സ്വാഗതവും ജോര്‍ജ്‌ സക്കറിയ നന്ദിയും പറഞ്ഞു.