പരീത്‌ മൗലവിയുടെ നിര്യാണത്തില്‍ ദമാം എറണാകുളം ജില്ലാ കൂട്ടായ്‌മയുടെ അനുശോചനം

ദമാം: എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സി.പി. മുഹമ്മദലിയുടെ പിതാവ്‌ സി.എം. പരീത്‌ മൗലവിയുടെ നിര്യാണത്തില്‍ എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനംരേഖപ്പെടുത്തി. ദീര്‍ഘകാലമായി ഓടക്കാലി ടൗണ്‍ ജുമാ മസ്‌ജിദ്‌ ഖതീബായിരുന്ന അദ്ദേഹം പതിനേഴ്‌ വര്‍ഷമായി അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ സമിതിയംഗം, മുസ്‌ലിംലീഗ്‌ എറണാകുളം ജില്ലാ കമ്മിറ്റിയംഗം, പെരുമ്പാവൂര്‍ നിയോജകമണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സമിതിയംഗം, തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചു.
മത - സാമൂഹിക - രാഷ്‌ട്രീയ രംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാര്‍ക്ക്‌ ഏറെ സേവനംങ്ങള്‍ ചെയ്‌ത്‌ നാടിന്‍രെ മൊത്തം ആദരം ഏറ്റുവാങ്ങിയ മഹത്‌ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരീത്‌ മൗലവിയെന്ന്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ആസാദ്‌ കലൂര്‍ അധ്യക്ഷത വഹിച്ചു. പരീത്‌ കാവാട്ട്‌, ഹംസ ഇടപ്പിള്ളി, മുസ്‌തഫാ കമാല്‍കോതമംഗലം, ടി.എം. ഷൗക്കത്ത്‌, ജുനൈദ്‌ ആലുവ, എം.എം. ഷൗക്കത്ത്‌ അലി എന്നിവര്‍ സംസാരി#്‌ചചു. വെള്ളിയാഴ്‌ച ഉച്ചക്ക്‌ ഒരു മണിക്ക്‌ അമീര്‍ ഓഫീസിന്‌ സമീപമുള്ള സി.പി. മുഹമ്മദലിയുടെ വസതിയില്‍ മയ്യിത്ത്‌ നമസ്‌കാരം നടക്കും. .