കിഴക്കന്‍ പ്രവിശ്യയില്‍ വ്യാപകമായി റെയ്‌ഡ്‌; 700 നിയമലംഘകര്‍ പിടിയില്‍

ദമാം:. കിഴക്കന്‍ പ്രവിശ്യയില്‍ എഴുനൂറോളം ഇഖാമ നിയമലംഘകരെ പിടികൂടിയതായി ജവാസാത്തിന്റെ പരിശോധനാ വിഭാഗം മേധാവിക്യാപ്‌റ്റന്‍ യൂസുഫ്‌ അല്‍ അസ്സാഫ്‌ വ്യക്തമാക്കി.
നിയമലംഘകരെക്കുറിച്ച്‌ ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌.
ഇഖാമ നിയമലംഘകരെ സംബന്ധിച്ച്‌ ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ ശരിയാണോ എന്ന്‌ പരിശോധിച്ച ശേഷമാണ്‌ റെയ്‌ഡ്‌ ആരംഭിക്കാറുള്ളതെന്ന്‌ ക്യാപ്‌റ്റന്‍ വെളിപ്പെടുത്തി. സ്വദേശികളും വിദേശികളും വിവരം നല്‍കാറുണ്ട്‌.
അല്‍കോബാറിലെ പ്രശസ്‌തമായ പല ഹോട്ടലുകളിലും നരിവധി നിയമലംഘകര്‍ ജോലി ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇഖാമയനുസരിച്ചുള്ള ജോലികളല്ല അവര്‍ ചെയ്യുന്നതെന്ന്‌ മാത്രമല്ല, പലര്‍ക്കും ഹെല്‍ത്ത്‌ സര്‍ടിഫിക്കറ്റുകളുമില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.