വൈവിധ്യമാര്‍ന്ന പരിപാടികളുമായി ദമാമില്‍ ഗ്ലോബല്‍ കൗണ്‍സില്‍ ദശവാര്‍ഷികാഘോഷം

ദമാം: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ പത്താം വാര്‍ഷികം ദമാമില്‍ ആഘോഷിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്‌ഘാടനം
ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ (ഗേള്‍സ്‌ )പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ ലഫ്‌. കേണല്‍ ജെ.എ. റോഖ്‌ നിര്‍വഹിച്ചു. പത്താം വാര്‍ഷികം പ്രമാണിച്ച്‌ ഒമര്‍ അഹമ്മദ്‌ അല്‍ മൊഹ്‌സിന്‍ കേക്ക്‌ മുറിച്ചു. ചടങ്ങ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍ അധ്യക്ഷം വഹിച്ചു. വര്‍ഗീസ്‌ മൂലന്‍ രചിച്ച ഈ പ്രവാസികളില്‍ ഒരുവന്‍ എന്ന നോവലിനെക്കുറിച്ച്‌ അല്‍ഖൊസാമ സ്‌കൂള്‍ പ്രിന്‌സിപ്പല്‍ ശ്രീദേവി മേനോന്‍, സാജിദ്‌ ആറാട്ടുപുഴ എന്നിവര്‍ അവലോകനം ചെയ്‌തു. അല്‍മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റ്റര്‍ക്ക്‌ കോപ്പി നല്‍കി അലി അഹമ്മദ്‌ നോവല്‍ പ്രകാശനം നിര്‍വഹിച്ചു. ജി.എം.സി. ജുബൈല്‍ ഘടകം പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി, പി.ടി. അലവി, ഹാരിസ്‌, ജോണ്‍തോമസ്‌, ചന്ദ്രശേഖരന്‍ നായര്‍, ഹരിദാസ്‌, സുരേഷ്‌ കുമാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ജഗിമോന്‍ ജോസഫ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ രാജു ജോര്‍ജ്‌ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഗുണശീലന്‍ നന്ദിയും പറഞ്ഞു.
മാസ്റ്റര്‍ സുഹൈല്‍ അസാബ്‌ ഖിറാഅത്ത്‌ നടത്തി. വാര്‍ഷികാഘോഷ ചടങ്ങില്‍ സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
തുടര്‍ന്ന്‌ നടന്ന കലാസന്ധ്യയില്‍ ഗുരു ശശി നാരായണന്‍,ക്ലിന്റ്‌ എന്നിവര്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങള്‍ ചടങ്ങിന്‌ കൊഴുപ്പേകി. സഞ്‌ജു വര്‍ഗീസ്‌, സുരേഷ്‌ കുമാര്‍, റഫീഖ്‌, ബൈജു തലശ്ശേരി, സുജാത 9ഗൂണശീലന്‍, വര്‍ഷ രാജു, ജിന്‍ഷ ഹരിദാസ്‌, സജിത ഇബ്രാഹിം, മാസ്റ്റര്‍ നിരഞ്‌ജന്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു.
പാചകമത്സര വിജയികള്‍ക്ക്‌ ജെയിന്‍ വര്‍ഗീസ്‌ മൂലനും കവിത, ചെറുകഥ മത്സര വിജയികള്‍ക്ക്‌ അബ്‌ദുല്‍ ഹമീദ്‌, ചിത്രരചനാ മത്സര വിജയികള്‍ക്ക്‌ കുമാരി ചന്ദ്രശേഖരന്‍ നായര്‍ എന്നിവരും സമ്മാനങ്ങല്‍ വിതരണം ചെയ്‌തു.
ജോവിന്‍ മേരി രാജു, മരിയ അല്‍ഫോണ്‍സാ സെബി എന്നിവര്‍ അവതാരകരായിരുന്നു.