ദമാം ഫൈസലിയയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടിത്തം; പലയിടത്തും വൈദ്യുതി മുടങ്ങി

ദമാം: വൈദ്യുതി സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തീപിടുത്തം ദമാം നഗരത്തിന്റെ പകുതിയോളം പ്രദേശങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാന്‍ കാരണമായി. ദമാം അല്‍ ഫൈസലിയ സ്‌ട്രീറ്റിലുള്ള ഒരു വൈദ്യുതി സ്റ്റേഷനിലാണ്‌ തീപിടുത്തമുണ്ടായത്‌. ട്രാന്‍സ്‌ഫോര്‍മറിലെ സമ്മര്‍ദം വര്‍ധിച്ചതാണ്‌ തീപിടുത്തത്തിന്‌ കാരണമായതെന്ന്‌ സിവില്‍ ഡിഫന്‍സ്‌ അദികൃതര്‍ അിറയിച്ചു. ഇത്‌ മൂലം എന്തെങ്കിലും അപകടങ്ങളോ, അനിഷ്‌ട സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ്‌ അധികൃതര്‍ വ്യക്തമാക്കി.
ഗര്‍നാഥ, അല്‍ ജാമിഐന്‍, അല്‍ ഇത്താസാലാത്ത്‌, അബ്‌ദുല്ല ഫുആദ്‌, ദമം ഹൗസിംഗ്‌, അല്‍ ഖാലിദിയ, ഫസ്റ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ സിറ്റി തുടങ്ങഇ ദമാമിലെ വിവിധ ഭാഗങ്ങളില്‍ ഇത്‌ മൂലം ഏതാണ്ട്‌ നാല്‌ മണിക്കൂറോളം വൈദ്യുതി മുടങ്ങി. തെരുവുവിളക്കുകള്‍ പോലും പ്രകാശിക്കാതിരുന്നതിനാല്‍ ഹൈവേയിലും അന്ധകാരമായിരുന്നു.
വൈദ്യുതി മുടങ്ങിയത്‌ ട്രാഫിക്‌ സംവിധാനത്തെയും ബാധിച്ചു. പല സിഗ്നലുകളും പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന്‌ ട്രാഫിക്‌ പോലീസ്‌ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തു.ടവെദ്യുതി മുടങ്ങിയത്‌ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന്‌ കിഴക്കന്‍ പ്രവിശ്യാ ആരോഗ്യ മന്ത്രാലയ കാര്യാലയം അറിയിച്ചു.