അല്‍കോബാറില്‍ ജനകീയ കമ്മിറ്റിക്ക്‌ രൂപം നല്‍കി

ദമാം: ഹൃദയാഘാതം മൂലം അല്‍കോബാറില്‍ നിര്യാതനായ തിരുവനന്തപുരം സ്വദേശി സി.ബി. അശോകന്റെ കുടുംബത്തെ സഹായിക്കുന്നതിന്‌ നവോദയ അല്‍കോബാര്‍ ഏരിയ കമ്മിറ്റിക്ക്‌ കീഴില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. നാട്ടില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായി ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന്‌ സൗദിയില്‍ തിരിച്ചെത്തിയ അശോകന്‍ ചികിത്സ തുടരുന്നതിനിടെയാണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌. നവോദയ അല്‍കോബാര്‍ കുടുംബ വേദി 2 അംഗമായിരുന്നു.
വി.സി. ഉമ്മന്‍ (ചെയ.), ജേക്കബ്‌ തോമസ്‌ (വൈസ്‌ ചെയ.), ഷിജു ചാക്കോ (കണ്‍.) രാജ്‌ കുമാര്‍ (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളാണ്‌. അല്‍കോബാര്‍ മുഹമ്മദ്‌ ദോസരി കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നൗഷാദ്‌ അകോലത്ത്‌ അധ്യക്ഷത വഹിച്ചു. നവോദയ സാമൂഹിക ക്ഷേമ സമിതി കേന്ദ്ര കണ്‍വീനര്‍ പവനന്‍ മൂലക്കീല്‍, ഏരിയ കണ്‍വീനര്‍ ഹമീദ്‌ മാണിക്കോത്ത്‌ എന്നിവര്‍ സംസാരിച്ചു. യൂനിറ്റ്‌ സെക്രട്ടറി ഷിബു സ്വാഗതം പറഞ്ഞു.